തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ വർഷം റോഡപകടങ്ങൾ കൂടിയെങ്കിലും മരിച്ചവരുടെ എണ്ണത്തിൽ കുറവ്. എ.ഐ കാമറകൾ, എൻഫോഴ്സ്മെന്റ് പ്രവർത്തനം വിപുലമാക്കൽ, ബോധവത്കരണം തുടങ്ങിയ ഘടകങ്ങളാണ് മരണം കുറയാൻ കാരണമായതെന്നാണ് മോട്ടോർ വാഹന വകുപ്പ് വിലയിരുത്തൽ. യാത്രക്കാരിൽ ഭൂരിപക്ഷവും ഹെൽമറ്റ്, സീറ്റ് ബെൽറ്റ് എന്നിവ ശീലമാക്കിയതും മരണ നിരക്ക് കുറച്ചുവെന്നും അധികൃതർ അവകാശപ്പെടുന്നു.
‘സുരക്ഷാപ്രവർത്തനം ഊർജിതമാക്കും’
ഇക്കൊല്ലവും റോഡ് സുരക്ഷാ പ്രവർത്തനം ഊർജിതമാക്കാനുള്ള ശ്രമത്തിലാണ് മോട്ടോർ വാഹന വകുപ്പ്. വർധിക്കുന്ന വാഹനാപകടങ്ങൾ കുറക്കാൻ മോട്ടോർ വാഹന വകുപ്പ്-പൊലീസ് യോഗം ഡിസംബറിൽ ചേർന്നിരുന്നു. എ.ഡി.ജി.പിയും ഗതാഗത കമീഷണറും ജില്ല പൊലീസ് മേധാവിമാരുമായും ആർ.ടി.ഒ മാരുമായും ചർച്ചയും നടത്തി. ഇതനുസരിച്ച പരിശോധന നടന്നുവരുകയാണെന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചു. ഡ്രൈവർമാരെ കൂടുതൽ സുരക്ഷാബോധമുള്ളവരാക്കി അപകടങ്ങളില്ലാതാക്കാനുള്ള ബോധവത്കരണ പരിപാടി വ്യാപകമായി സംഘടിപ്പിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.