പാ​ലോ​ളി​മു​ക്ക് ഭാ​ഗ​ത്ത് ക​ലു​ങ്ക് നി​ർ​മാ​ണ​ത്തി​നാ​യി റോ​ഡ് മു​റി​ച്ച​നി​ല​യി​ൽ. യാ​ത്ര​ക്ക് ബ​ദ​ൽ സം​വി​ധാ​ന​മൊ​രു​ക്കാ​തെ​യാ​ണ് റോ​ഡ് പൊ​ളി​ച്ച​ത്

ബദലൊരുക്കാതെ റോഡ് നവീകരണം; യാത്രാസൗകര്യം സ്തംഭിച്ചു

ബാ​ലു​ശ്ശേ​രി: ബ​ദ​ൽ യാ​ത്രാ​സൗ​ക​ര്യ​മൊ​രു​ക്കാ​തെ​യു​ള്ള റോ​ഡ് ന​വീ​ക​ര​ണ പ്ര​വൃ​ത്തി നാ​ട്ടു​കാ​ർ​ക്ക് ദു​രി​ത​മാ​കു​ന്നു. പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഗ്രാ​മീ​ണ സ​ഡ​ക് യോ​ജ​ന പ​ദ്ധ​തി​യി​ലു​ൾ​പ്പെ​ടു​ത്തി ന​ട​ക്കു​ന്ന പാ​ലോ​ളി​മു​ക്ക്-​വാ​ക​യാ​ട് ഹൈ​സ്കൂ​ൾ ജ​ങ്ഷ​ൻ റോ​ഡ് ന​വീ​ക​ര​ണ പ്ര​വൃ​ത്തി​യാ​ണ് പാ​ലോ​ളി​മു​ക്ക് പ്ര​ദേ​ശ​ത്തെ നാ​ട്ടു​കാ​രു​ടെ യാ​ത്രാ​സൗ​ക​ര്യം പൂ​ർ​ണ​മാ​യും സ്തം​ഭി​പ്പി​ച്ച​ത്.

ബ​ദ​ൽ സം​വി​ധാ​ന​മൊ​രു​ക്കാ​തെ റോ​ഡി​ന്റെ ഓ​വു​ചാ​ൽ ക​ലു​ങ്ക് നി​ർ​മാ​ണ​ത്തി​നാ​യി നി​ല​വി​ലെ റോ​ഡ് പൂ​ർ​ണ​മാ​യും മു​റി​ച്ച് മ​ണ്ണ് നീ​ക്കി. ബ​ദ​ൽ സം​വി​ധാ​ന​മൊ​രു​ക്കാ​ൻ സ്ഥ​ല​സൗ​ക​ര്യ​മി​ല്ലെ​ന്നാ​ണ് ക​രാ​റു​കാ​ർ പ​റ​യു​ന്ന​ത്. ഊ​രാ​ളു​ങ്ക​ൽ ലേ​ബ​ർ സൊ​സൈ​റ്റി​യാ​ണ് പ്ര​വൃ​ത്തി ന​ട​ത്തു​ന്ന​ത്.

നി​ര​വ​ധി യാ​ത്ര​ക്കാ​ർ വാ​ഹ​ന​ങ്ങ​ളി​ലും കാ​ൽ​ന​ട​യാ​യും സ​ഞ്ച​രി​ക്കു​ന്ന റോ​ഡാ​ണി​ത്. ഒ​രാ​ൾ​ക്ക് ന​ട​ന്നു​പോ​കാ​ൻ പാ​ക​ത്തി​ൽ മാ​ത്ര​മാ​ണ് സൗ​ക​ര്യ​മൊ​രു​ക്കി​യ​ത്. ഇ​താ​ക​ട്ടെ യാ​ത്ര​ക്കാ​രെ അ​പ​ക​ട​ത്തി​ൽ​പെ​ടു​ത്തു​ന്ന വി​ധ​വു​മാ​ണ്. ക​ലു​ങ്കി​ന്റെ കോ​ൺ​ക്രീ​റ്റ് പ​ണി ക​ഴി​യാ​ൻ ര​ണ്ടാ​ഴ്ച​യെ​ങ്കി​ലും വേ​ണ്ടി​വ​രു​മെ​ന്നാ​ണ് ക​രാ​റു​കാ​ർ പ​റ​യു​ന്ന​ത്.

ബ​ദ​ൽ​സം​വി​ധാ​നം ഒ​രു​ക്കാ​ത്ത​തി​നാ​ൽ നാ​ട്ടു​കാ​ർ​ക്ക് ബാ​ലു​ശ്ശേ​രി, കൂ​ട്ടാ​ലി​ട, ന​ടു​വ​ണ്ണൂ​ർ, വാ​ക​യാ​ട് പ്ര​ദേ​ശ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ടാ​ൻ ഏ​റെ ചു​റ്റി​ക്ക​റ​ങ്ങ​ണം. അ​ത്യാ​സ​ന്ന​മാ​കു​ന്ന രോ​ഗി​ക​ളെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കാ​നും ഏ​റെ പ്ര​യാ​സ​പ്പെ​ടേ​ണ്ടി​വ​രു​ന്നു. 3.68 കോ​ടി​യാ​ണ് റോ​ഡ് ന​വീ​ക​ര​ണ​ത്തി​നാ​യി അ​നു​വ​ദി​ച്ച​ത്. 60 ശ​ത​മാ​നം കേ​ന്ദ്ര​വി​ഹി​ത​വും 40 ശ​ത​മാ​നം സം​സ്ഥാ​ന വി​ഹി​ത​വു​മാ​ണ്.

Tags:    
News Summary - road upgrades without alternatives; Distress on Palolimuk-Wakayad High School Junction Road

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.