റോബിൻ ബസ് വീണ്ടും സർവീസ് തുടങ്ങി; പിന്നാലെ മോ​ട്ടോ​ർ വാ​ഹ​ന​ വ​കു​പ്പിന്‍റെ പരിശോധനയും

പ​ത്ത​നം​തി​ട്ട: അ​ന​ധി​കൃ​ത അ​ന്ത​ർ​ സം​സ്ഥാ​ന സ​ർ​വീ​സ്​ ന​ട​ത്തി​യെ​ന്ന്​ ആ​രോ​പി​ച്ച്​ മോ​ട്ടോ​ർ വാ​ഹ​ന​ വ​കു​പ്പ്​ പി​ടി​ച്ചെ​ടു​ത്ത റോ​ബി​ൻ ബ​സ്​ ഒ​രു​ മാ​സ​ത്തെ ഇ​ട​വേ​ള​ക്കു ​ശേ​ഷം വീണ്ടും സർവീസ് തുടങ്ങി. മുൻകൂട്ടി ബുക്ക് ചെയ്ത 41 യാത്രക്കാരുമായാണ് ബസ് പ​ത്ത​നം​തി​ട്ടയിൽ നിന്ന് കോയമ്പത്തൂരിലേക്ക് യാത്ര പുറപ്പെട്ടത്.

അതിനിടെ, ബസ് സർവീസ് തുടങ്ങിയതിന് പിന്നാലെ മോ​ട്ടോ​ർ വാ​ഹ​ന​ വ​കു​പ്പും നടപടി തുടങ്ങി. പ​ത്ത​നം​തിട്ട മൈലപ്രയിലും തൊടുപുഴക്ക് സമീപം ആനിക്കാടുമാണ് മോ​ട്ടോ​ർ വാ​ഹ​ന​ വ​കു​പ്പ് ഉദ്യോഗസ്ഥർ തടഞ്ഞുനിർത്തി​ ബസിൽ പരിശോധന നടത്തി. പുലർച്ചെ അഞ്ചിന് പത്തനംതിട്ടയിൽ നിന്ന് സർവീസ് തുടങ്ങി രണ്ട് കിലോമീറ്റർ പിന്നിട്ടപ്പോഴാണ് ഉദ്യോഗസ്ഥർ​ ബസ് തടഞ്ഞത്.

അ​ന​ധി​കൃ​ത അ​ന്ത​ർ ​സം​സ്ഥാ​ന സ​ർ​വി​സ്​ ന​ട​ത്തി​യെ​ന്ന്​ ആ​രോ​പി​ച്ച്​ മോ​ട്ടോ​ർ വാ​ഹ​ന​ വ​കു​പ്പ്​ പി​ടി​ച്ചെ​ടു​ത്ത റോ​ബി​ൻ ബ​സ്​ പ​ത്ത​നം​തി​ട്ട ഫ​സ്റ്റ്​ ക്ലാ​സ്​ ജു​ഡീ​ഷ്യ​ൽ മ​ജി​സ്ട്രേ​റ്റ് കോ​ട​തി നി​ർ​ദേ​ശ​പ്ര​കാ​രം കഴിഞ്ഞ ദിവസമാണ് ഉ​ട​മ​ക്ക്​ വി​ട്ടു​കൊ​ടു​ത്തത്. മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പ്​ ചു​മ​ത്തി​യ 82,000 രൂ​പ ഉ​ട​മ അ​ട​ച്ച​തി​നെ​ തു​ട​ർ​ന്ന്​ ബ​സ് വി​ട്ടു​കൊ​ടു​ക്കാ​ൻ കോ​ട​തി ക​ഴി​ഞ്ഞ​ ദി​വ​സം ഉ​ത്ത​ര​വി​ട്ടി​രു​ന്നു. തു​ട​ർ​ന്ന് ഉ​ട​മ പാ​ലാ സ്വ​ദേ​ശി ബേ​ബി ഗി​രീ​ഷ്​ പൊ​ലീ​സി​നെ സ​മീ​പി​ച്ചെ​ങ്കി​ലും വി​ട്ടു​കൊ​ടു​ത്തി​രു​ന്നി​ല്ല. ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി ഞാ​യ​റാ​ഴ്ച​യാ​ണ്​ കൈ​മാ​റി​യ​ത്.

അ​തേ​സ​മ​യം, പ​ത്ത​നം​തി​ട്ട എ.​ആ​ർ ക്യാ​മ്പി​ൽ നി​ർ​ത്തി​യി​ട്ട ബ​സി​ലെ വി​ല​പി​ടി​പ്പു​ള്ള പ​ല സാ​ധ​ന​ങ്ങ​ളും മോ​ഷ​ണം​പോ​യ​താ​യി ഉ​ട​മ ആ​രോ​പി​ച്ചിരുന്നു. ന​വം​ബ​ർ 24ന് ​പു​ല​ർ​ച്ച​യാ​ണ് ബ​സ് പി​ടി​ച്ചെ​ടു​ത്ത​ത്. നി​ല​വി​ലെ നി​യ​മ​പ്ര​കാ​രം മാ​ത്രം ബ​സി​ന് സ​ർ​വീസ് ന​ട​ത്താ​മെ​ന്നും അ​ല്ലാ​ത്ത​പ​ക്ഷം ന​ട​പ​ടി നേ​രി​ടേ​ണ്ടി ​വ​രു​മെ​ന്നും മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് അ​റി​യി​ച്ചു.

മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പി​ന് ആ​വ​ശ്യ​മെ​ങ്കി​ൽ വാ​ഹ​നം പ​രി​ശോ​ധി​ക്കാ​മെ​ന്നും ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ന് പൊ​ലീ​സ് സു​ര​ക്ഷ ന​ൽ​ക​ണ​മെ​ന്നും ഉ​ത്ത​ര​വി​ൽ പ​റ​ഞ്ഞി​രു​ന്നു. ഹൈ​കോ​ട​തി ഉ​ത്ത​ര​വ് തു​ട​ർ​ച്ച​യാ​യി ലം​ഘി​ക്കും​വി​ധം പെ​ർ​മി​റ്റ് ലം​ഘ​നം ന​ട​ത്തു​ന്നു​വെ​ന്ന് ചൂ​ണ്ടി​ക്കാ​ണി​ച്ചാ​ണ് ബ​സ് പി​ടി​ച്ചെ​ടു​ത്ത​ത്. നി​യ​മ​ലം​ഘ​ന​ങ്ങ​ളു​ടെ പേ​രി​ൽ പ​ല​പ്രാ​വ​ശ്യ​മാ​യി ക​ന​ത്ത പി​ഴ​യും ചു​മ​ത്തി​യി​രു​ന്നു.

നി​ര​ന്ത​രം നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ന​ട​ത്തി​യെ​ന്നു ​കാ​ട്ടി നേ​ര​ത്തേ ഗ​താ​ഗ​ത വ​കു​പ്പ് ബ​സി​ന്‍റെ പെ​ർ​മി​റ്റ് റ​ദ്ദാ​ക്കി​യി​രു​ന്നു. സ​ർ​ക്കാ​ർ ന​ട​പ​ടി​ക്കെ​തി​രെ ബ​സ് ഉ​ട​മ​ക​ളു​ടെ ഹ​ര​ജി​യി​ൽ ഹൈ​കോ​ട​തി പെ​ര്‍മി​റ്റ് റ​ദ്ദാ​ക്കി​യ ന​ട​പ​ടി മ​ര​വി​പ്പി​ച്ചി​രു​ന്നു.

അ​തേ​സ​മ​യം, റോ​ബി​ൻ ബ​സ് ഉ​ട​മ​ക​ളു​ടെ ഹ​ര​ജി​യി​ൽ ഹൈ​കോ​ട​തി​യി​ൽ കേ​സ് ന​ട​പ​ടി​ക​ൾ തു​ട​ങ്ങു​ക​യാ​ണ്. ജ​നു​വ​രി അ​ഞ്ചി​ന് കേസ് വീ​ണ്ടും പ​രി​ഗ​ണി​ക്കും. 2023ലെ ​ഓ​ൾ ഇ​ന്ത്യ ടൂ​റി​സ്റ്റ് പെ​ർ​മി​റ്റ് റൂ​ൾ​സ് ചൂ​ണ്ടി​ക്കാ​ട്ടി​യാ​യി​രു​ന്നു ന​ട​പ​ടി. കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​ കി​ഷോ​റി​ന്‍റെ പേ​രി​ലാ​യി​രു​ന്നു ബ​സി​ന്റെ ഓ​ൾ ഇ​ന്ത്യ പെ​ർ​മി​റ്റ്. ഗി​രീ​ഷി​നാണ് ന​ട​ത്തി​പ്പ് ചു​മ​ത​ല.

Tags:    
News Summary - Robin Bus resumes service; Followed by the inspection of the motor vehicle department

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.