തിരുവനന്തപുരം: കേരള പൊലീസ് ആസ്ഥാനത്ത് ഇനി സന്ദർശകരെ സ്വീകരിക്കുന്നത് യന്ത്രമനുഷ്യൻ. സന്ദർശകരെ തിരിച്ചറി ഞ്ഞ് അവരെ ബന്ധപ്പെട്ട സെക്ഷനുകളിലേക്ക് നയിക്കാനും ഈ യന്ത്രമനുഷ്യൻ റെഡി. സംവിധാനത്തിെൻറ ഉദ്ഘാടനം മുഖ്യമന്ത് രി പിണറായി വിജയൻ നിർവഹിച്ചു. സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ, മറ്റ് ഉയർന്ന ഉദ്യോഗസ്ഥർ എന്നിവർ ചടങ്ങിൽ സന്നിഹിതരായി. ഡി.ജി.പിയുടെ ‘ചോദ്യംചെയ്യലി’ന് വിധേയമായശേഷമാണ് യന്ത്രമനുഷ്യൻ ഡ്യൂട്ടിക്ക് തയാറായത്. പേരെന്താണെന്ന ചോദ്യത്തിന് മറുപടി നൽകി. മുഖ്യമന്ത്രിയുടെ പേരക്കുട്ടിക്ക് ഉപഹാരവും നൽകിയാണ് ‘യന്തിരൻ’ തെൻറ പണി തുടങ്ങിയത്.
പൊലീസ് ആസ്ഥാനത്ത് ലഭ്യമായ സേവനങ്ങളുടെ കൃത്യവും വിശദവുമായ വിവരങ്ങൾ യന്ത്രമനുഷ്യൻ നൽകും. യന്ത്രമനുഷ്യനോട് നേരിട്ട് ചോദ്യങ്ങൾ ചോദിച്ചും ഈ സംവിധാനത്തിൽ ലഭ്യമാക്കിയ സ്ക്രീനിെൻറ സഹായത്താലും വിവരങ്ങൾ മനസ്സിലാക്കാം. സന്ദർശകർക്ക് തിരിച്ചറിയൽ കാർഡ് നൽകാനും ഉദ്യോഗസ്ഥരെ കാണുന്നതിന് സമയം നിശ്ചയിച്ച് നൽകാനും ഈ സംവിധാനത്തിൽ സൗകര്യമുണ്ട്. സന്ദർശകർ നൽകുന്ന പരാതിയുടെ അടിസ്ഥാനത്തിൽ കേസ് ഫയൽ ആരംഭിക്കാനും സൗകര്യമുണ്ട്. ഉന്നത ഉദ്യോഗസ്ഥരെ തിരിച്ചറിഞ്ഞ് അഭിവാദ്യംചെയ്യാനും വനിത എസ്.ഐയുടെ മാതൃകയിലുള്ള യന്ത്രമനുഷ്യന് സാധിക്കും.
മറ്റ് ആധുനിക സംവിധാനങ്ങളും ഭാവിയിൽ ഈ സംവിധാനത്തിൽ കോർത്തിണക്കാൻ ഉദ്ദേശിക്കുന്നുണ്ട്. സ്ഫോടക വസ്തുക്കൾ തിരിച്ചറിയാനുള്ള സംവിധാനം ഭാവിയിൽ ഉൾപ്പെടുത്താൻ കഴിയും. മുഖഭാവങ്ങൾ മനസ്സിലാക്കി പ്രതികരിക്കുന്നതിനുള്ള സാങ്കേതികവിദ്യ പിന്നീട് ഉൾക്കൊള്ളിക്കുന്നതോടെ പൊലീസ് ആസ്ഥാനത്ത് വീണ്ടുമെത്തുന്ന സന്ദർശകർക്ക് തങ്ങളുടെ പരാതിയുടെ വിശദവിവരങ്ങൾ പെട്ടെന്ന് ലഭ്യമാകും.
അടുത്തിടെ കൊച്ചിയിൽ നടന്ന കൊക്കൂൺ സൈബർ കോൺഫറൻസിൽ െവച്ചാണ് പൊലീസ് വകുപ്പിലെ ഏതാനും ചുമതലകൾ നിർവഹിക്കുന്നതിന് യന്ത്രമനുഷ്യെൻറ സേവനം വിനിയോഗിക്കുമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ പ്രഖ്യാപിച്ചത്. തുടർന്നാണ് കൊച്ചിയിലെ അസിമോവ് റോബോട്ടിക്സ് എന്ന സ്ഥാപനവുമായി ചേർന്ന് കേരള പൊലീസ് സൈബർ ഡോം ഈ സംവിധാനം വികസിപ്പിച്ചെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.