കേരള തീരത്ത് ഇറ്റാലിയൻ നാവികർ മത്സ്യത്തൊഴിലാളികളെ കൊലപ്പെടുത്തിയ കേസ് തള്ളി റോം കോടതി

ന്യൂഡൽഹി: കേരള തീരത്ത് മത്സ്യത്തൊഴിലാളികളെ വെടിവെച്ച് കൊന്ന സംഭവത്തിൽ രണ്ട് ഇറ്റാലിയൻ നാവികർക്കെതിരെയുള്ള കേസ് റോം കോടതി തള്ളി. ഇന്ത്യയിലെ സുപ്രീം കോടതി ഏഴ് മാസം മുൻപ് കേസുമായി ബന്ധപ്പെട്ട നടപടികൾ അവസാനിപ്പിച്ചിരുന്നു

മതിയായ തെളിവുകളില്ലെന്ന കാരണം കാണിച്ചാണ് അന്വേഷണ ഹർജി കോടതി തള്ളിക്കളഞ്ഞത്. 2021 ജൂണിൽ കേസുമായി ബന്ധപ്പെട്ട എഫ്‌.ഐ.ആർ റദ്ദാക്കി രണ്ട് നാവികർക്കും ജാമ്യം അനുവദിച്ചിരുന്നു. 2012 ഫെബ്രുവരിയിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.

നാവികരായ മാസിമിലാനോ ലാത്തോറേ, സാല്‍വത്തോറെ ജിറോണ്‍ എന്നിവർക്കെതിരെയുള്ള കേസാണ് കോടതി തള്ളിയത്. കേസ് അവസാനിപ്പിക്കാനുള്ള കോടതി തീരുമാനത്തെ സ്വാഗതം ചെയ്യുകയാണെന്നും വര്‍ഷങ്ങളോളം നീണ്ട നിയമ പോരാട്ടത്തില്‍ നാവികരുടെ കുടുംബത്തിനൊപ്പം തന്നെ ഭരണകുടം ഉണ്ടായിരുന്നതായും പ്രതിരോധ മന്ത്രി ലോറെന്‍സോ ഗ്വെറിനി പറഞ്ഞു.

മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരമായി ഇറ്റലി 10 കോടി രൂപ നല്‍കിയാല്‍ മാത്രമേ ക്രിമിനല്‍ നടപടികള്‍ റദ്ദാക്കാനുള്ള ഉത്തരവ് പുറപ്പെടുവിക്കുകയുള്ളൂവെന്ന് ഇന്ത്യയിലെ സുപ്രിം കോടതി അറിയിച്ചിരുന്നു. തുടര്‍ന്ന് ഇറ്റലി തുക കൈമാറിയതോടെയാണ് നടപടികള്‍ അവസാനിപ്പിക്കാന്‍ സുപ്രിം കോടതി ഉത്തരവിട്ടത്. നാല് കോടി രൂപ വീതം കൊല്ലപ്പെട്ടവരുടെ കുടുംബത്തിനും രണ്ട് കോടി ബോട്ട് ഉടമക്കും നല്‍കാനായിരുന്നു വിധി. 

Tags:    
News Summary - Rome court dismisses case of Italian sailors killing fishermen in Kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.