കോട്ടയം: ചിങ്ങവനം-ഏറ്റുമാനൂർ പാതയിരട്ടിപ്പിക്കലിന്‍റെ ഭാഗമായി ഞായറാഴ്ചയും കോട്ടയം വഴിയുള്ള ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം. 14 ട്രെയിൻ പൂർണമായി റദ്ദാക്കി. ശബരി, പരശുറാം അടക്കമുള്ള ആറ് ട്രെയിൻ ഭാഗികമായും ഞായറാഴ്ച റദ്ദാക്കിയിട്ടുണ്ട്.
ചില ട്രെയിനുകൾ ആലപ്പുഴ വഴി തിരിച്ചുവിടും. തിങ്കളാഴ്ചയും ചില ട്രെയിനുകൾ റദ്ദാക്കിയിട്ടുണ്ട്.
പാലക്കാട്- തിരുനെൽവേലി പാലരുവി എക്സ്പ്രസ് (16792) ഞായറാഴ്ച പാലക്കാട്ടുനിന്ന് ഒന്നേകാൽ മണിക്കൂർ വെകിയാകും പുറപ്പെടുക. 6.20നാകും ടെയിൻ യാത്ര തിരിക്കുകയെന്ന് റെയിൽവേ അറിയിച്ചു. നേരത്തേ ശനിയാഴ്ച വരെയായിരുന്നു നിയന്ത്രണം പ്രഖ്യാപിച്ചിരുന്നത്.
12623, ചെന്നൈ സെൻട്രൽ -തിരുവനന്തപുരം മെയിൽ (28ന് ചെന്നൈ സെൻട്രലിൽനിന്ന് പുറപ്പെടുന്നത്)
12624, തിരുവനന്തപുരം സെൻട്രൽ - ചെന്നൈ മെയിൽ
12082, തിരുവനന്തപുരം - കണ്ണൂർ ജനശതാബ്ദി
16302, തിരുവനന്തപുരം - ഷൊർണൂർ വേണാട്,
16301, ഷൊർണൂർ - തിരുവനന്തപുരം വേണാട്
16327, പുനലൂർ - ഗുരുവായൂർ
16328, ഗുരുവായൂർ - പുനലൂർ
06449, എറണാകുളം ജങ്ഷൻ - ആലപ്പുഴ പാസഞ്ചർ
06452, ആലപ്പുഴ- എറണാകുളം പാസഞ്ചർ
06444, കൊല്ലം - എറണാകുളം ജങ്ഷൻ മെമു
06443, എറണാകുളം- കൊല്ലം ജങ്ഷൻ മെമു
06451, എറണാകുളം ജങ്ഷൻ- കായംകുളം പാസഞ്ചർ
06450, കായംകുളം - എറണാകുളം പാസഞ്ചർ (ഞായർ, തിങ്കൾ ദിവസങ്ങളിൽ റദ്ദാക്കി)
06431, കോട്ടയം- കൊല്ലം പാസഞ്ചർ (തിങ്കളാഴ്ച മാത്രം റദ്ദാക്കി)
ഭാഗികമായി റദ്ദാക്കിയത്
17230, സെക്കന്തരാബാദ്- തിരുവനന്തപുരം ശബരി എക്സ്പ്രസ് തൃശൂരിൽ യാത്ര അവസാനിപ്പിക്കും. തൃശൂർ- തിരുവനന്തപുരം റൂട്ടിൽ ട്രെയിൻ റദ്ദാക്കി.
17229, തിരുവനന്തപുരം-സെക്കന്തരാബാദ് ശബരി എക്സ്പ്രസ് തൃശൂരിൽനിന്നാകും യാത്ര പുറപ്പെടുക. തിരുവനന്തപുരത്തിനും തൃശൂരിനും ഇടയിൽ ട്രെയിൻ സർവിസ് നടത്തില്ല.
16650, നാഗർകോവിൽ- മംഗളൂരു പരശുറാം എക്സ്പ്രസ് ഷൊർണൂരിൽനിന്നാകും പുറപ്പെടുക. നാഗർകോവിലിനും ഷൊർണൂരിനുമിടയിൽ സർവിസ് റദ്ദാക്കി.
16325, നിലമ്പൂർ റോഡ് -കോട്ടയം പാസഞ്ചർ തിങ്കളാഴ്ച ഭാഗികമായി റദ്ദാക്കി. ട്രെയിൻ എറണാകുളം ടൗണിൽ യാത്ര അവസാനിപ്പിക്കും. കോട്ടയം-എറണാകുളം റൂട്ടിൽ സർവിസ് ഉണ്ടാകില്ല.
16366, നാഗർകോവിൽ -കോട്ടയം പാസഞ്ചർ തിങ്കളാഴ്ച ഭാഗികമായി റദ്ദാക്കി. കൊല്ലത്ത് യാത്ര അവസാനിപ്പിക്കും. കൊല്ലത്തിനും കോട്ടയത്തിനും ഇടയിൽ സർവിസ് നടത്തില്ല.
12508, സിൽച്ചർ- തിരുവനന്തപുരം വീക്കിലി എക്സ്പ്രസ് (26ന് ഗുവാഹതിയിൽനിന്ന് പുറപ്പെട്ടത്)
12626, ന്യൂഡൽഹി- തിരുവനന്തപുരം കേരള എക്സ്പ്രസ്(വെള്ളിയാഴ്ച പുറപ്പെട്ടത്)
16526, ബംഗളൂരു- കന്യാകുമാരി ഐലന്‍ഡ് എക്സ്പ്രസ്(ശനിയാഴ്ച പുറപ്പെടുന്നത്)
22113, ലോക്മാന്യതിലക്- കൊച്ചുവേളി ബൈ വീക്കിലി എക്സ്പ്രസ് (ശനിയാഴ്ച പുറപ്പെടുന്നത്)
12625, തിരുവനന്തപുരം സെൻട്രൽ- ന്യൂഡൽഹി കേരള എക്സ്പ്രസ്
16382, കന്യാകുമാരി- പുണെ എക്സ്പ്രസ്
16649, മംഗളൂരു- നാഗർകോവിൽ പരശുറാം
12202, കൊച്ചുവേളി- ലോക്മാന്യതിലക് ബൈ വീക്കിലി ഗരീബ്രഥ്
16525, കന്യാകുമാരി- ബംഗളൂരു ഐലൻഡ് എക്സ്പ്രസ്
12659, നാഗർകോവിൽ- ഷാലിമാർ ഗുരുദേവ് വീക്കിലി എക്സ്പ്രസ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.