കൊല്ലം: സർക്കാറിെൻറ മദ്യനയത്തെ അനുകൂലിച്ച് മുൻ മന്ത്രി ഷിബു ബേബിജോൺ രംഗത്തെത്തിയത് ആർ.എസ്.പിക്കും യു.ഡി.എഫിനും തലവേദനയായി. േഫസ്ബുക് പോസ്റ്റിലാണ് സർക്കാറിെൻറ പുതിയ മദ്യനയം സ്വാഗതാർഹവും അനിവാര്യതയുമാണെന്ന് ആർ.എസ്.പി കേന്ദ്ര സെക്രേട്ടറിയറ്റ് അംഗം കൂടിയായ ഷിബു ബേബിേജാൺ വിശേഷിപ്പിച്ചത്. ഷിബുവിെൻറ അഭിപ്രായം പാർട്ടിയുടെ നിലപാടല്ലെന്ന് ആർ.എസ്.പി സംസ്ഥാന സെക്രട്ടറി എ.എ. അസീസ് പ്രതികരിച്ചു.
സർക്കാറിെൻറ മദ്യനയം പുറത്തുവന്ന് മണിക്കൂറുകൾക്കകമാണ് അത് അനിവാര്യമാണെന്ന് വിവരിച്ച് ഷിബു ബേബിജോൺ രംഗത്തുവന്നത്. നിലപാട് വിവാദമായതോടെ മണിക്കൂറുകൾക്കുശേഷം കൂടുതൽ വിശദീകരണവുമായി ഷിബു ഫേസ്ബുക്കിലൂടെതന്നെ രംഗത്തുവന്നു. ഷിബുവിെൻറ പരാമർശങ്ങൾ ആർ.എസ്.പി ചർച്ച ചെയ്തിട്ടില്ലെന്ന് എ.എ. അസീസ് ‘മാധ്യമ’േത്താട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.