കോഴിക്കോട്: ഫാഷിസ്റ്റ്വത്കരിച്ച് കേരളത്തെ തകര്‍ക്കാനുള്ള ആര്.എസ്.എസ് ശ്രമം തടയണമെന്ന് എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്റഫ് മൗലവി ആവശ്യപ്പെട്ടു. ആയുധവത്കരണവും സാംസ്കാരികവത്കരണവും കേരളത്തിൽ നടക്കുന്നതായി അദ്ദേഹം വാർത്തസമ്മേളനത്തിൽ ആരോപിച്ചു.
ആയിരക്കണക്കിന് ശാഖകളിലൂടെയാണ് ആയുധപരിശീലനം നല്‍കുന്നത്. ആര്.എസ്.എസ് നിയന്ത്രണത്തില്‍ വമ്പിച്ച ആയുധശേഖരങ്ങളുമുണ്ട്. ആയിരക്കണക്കിന് ശൂലങ്ങള്‍ ബജ്റംഗ്ദളിന്റെ പേരില്‍ ആര്.എസ്.എസ് കേരളത്തില്‍ വിതരണം ചെയ്തുകഴിഞ്ഞു. സാംസ്കാരികവത്കരണത്തിന് സിനിമ ഉള്‍പ്പെടെ പല മാധ്യമങ്ങളെയും അവര്‍ ഉപയോഗിക്കുന്നു.
വി.എസ്. അച്യുതാനന്ദന്റെയും പിണറായി വിജയന്റെയും ഭരണകാലത്തെ ചില ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ നയനിലപാടുകള്‍ ആര്.എസ്.എസിന്റെ വളര്‍ച്ചക്ക് സഹായകരമായിട്ടുണ്ട്. സംഘ്പരിവാറുകാരനായ ഒരു ഡി.ജി.പിയുടെ വ്യാജ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കേരളത്തെ കുറിച്ച് അത്യന്തം വിഷമയമായ പ്രസ്താവന വി.എസ് നടത്തിയത്.
അത് വിദ്വേഷസിനിമക്ക് തിരക്കഥയാവുക മാത്രമല്ല, രാജ്യത്തുടനീളം ആര്.എസ്.എസ് പ്രചാരണത്തിന് ഉപയോഗിക്കുകയും ചെയ്തു -അദ്ദേഹം പറഞ്ഞു. വാര്‍ത്തസമ്മേളനത്തില്‍ സംസ്ഥാന സെക്രട്ടറി കൃഷ്ണന് എരഞ്ഞിക്കല്‍ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.