പന്തളം: ആർ.എസ്.എസ്-സി.പി.എം സംഘർഷത്തിൽ ഇരുവിഭാഗത്തിലെ മൂന്നുപേർക്ക് പരിക്കേറ്റു.
ഡി.വൈ.എഫ്.ഐ പന്തളം ടൗൺ യൂനിറ്റ് അംഗം പന്തളം തെക്കേക്കര സ്വദേശി ഓമനക്കുട്ടൻ (29), ആർ.എസ്.എസ് പ്രവർത്തകരായ തോന്നല്ലൂർ സ്വദേശികൾ ജയകൃഷ്ണൻ (21), അശോകൻ (40) എന്നിവർക്കാണ് പരിക്കേറ്റത്.
തോന്നല്ലൂർ പ്ലാക്കോട്ടുകടവിന് സമീപം ചൊവ്വാഴ്ച രാത്രി 11.30ഓടെയാണ് ഇരുവിഭാഗവും ഏറ്റുമുട്ടിയത്. പ്ലാക്കോട്ടുകടവിന് സമീപം കഴിഞ്ഞ മൂന്നുദിവസങ്ങളായി നാടോടികൾ നടത്തിയ സൈക്കിൾ സർക്കസിെൻറ സമാപന ദിവസമാണ് ആക്രമണം ഉണ്ടായത്.
പരിക്കേറ്റവരെ പന്തളത്തെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. പൊലീസ് അനുമതി ഇല്ലാതെ സർക്കസ് നടത്തിയവർക്ക് എതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് എസ്.എച്ച്.ഒ എസ്. ശ്രീകുമാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.