പൊലീസിൽ ആർ.എസ്​.എസ്​ സ്വാധീനം -എം.എം. ഹസ്സൻ

തിരുവനന്തപുരം: സംസ്ഥാന പൊലീസിൽ ആർ.എസ്​.എസ്​ ഫ്രാക്ഷൻ പ്രവർത്തിക്കുന്നുവെന്ന്​ യു.ഡി.എഫ്​ കൺവീനർ എം.എം. ഹസ്സൻ. പൊലീസ്​ സംഘ്​പരിവാർ അനുകൂല സമീപനമെടുക്കുന്നതിന്​ പിന്നിൽ ആർ.എസ്​.എസിന്‍റെ സ്വാധീനമാണ്​.

ഡി.ജി.പി ലോക്​നാഥ്​ ബഹ്​റയാണ്​ സർക്കാറും ബി.ജെ.പിയും തമ്മിലുള്ള ബന്ധത്തിന്‍റെ ഇടനിലക്കാരനെന്നും ഹസ്സൻ ആരോപിച്ചു. 'മീഡിയ വൺ' ചാനലിന്​ അനുവദിച്ച അഭിമുഖത്തിലാണ്​ എം.എം ഹസ്സൻ സർക്കാറിനെതിരെ ആരോപണമുന്നയിച്ചത്​.

കെ. മുരളീധരന്​ മന്ത്രിയാകുന്നതിന്​ അയോഗ്യതയില്ലെന്നും യു.ഡി.എഫ്​ അധികാരത്തിലെത്തിയാൽ​ അദ്ദേഹം മന്ത്രിയാകുമെന്നും ഹസൻ വ്യക്തമാക്കി.

Tags:    
News Summary - RSS Influence in Kerala police

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.