ബി.ജെ.പി പ്രതിഷേധം സ്ത്രീപ്രവേശനത്തിന് എതിരെയല്ല - ശ്രീധരന്‍ പിള്ള

ശബരിമലയിലെ സമരത്തില്‍ മലക്കം മറിഞ്ഞ് ബി.ജെ.പി. ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിക്കുന്നതിന് എതിരെയല്ല പ്രതിഷേധമെന്ന് സംസ്ഥാന പ്രസിഡന്റ് പി.എസ് ശ്രീധരന്‍ പിള്ള പറഞ്ഞു. യുവതികള്‍ പ്രവേശിക്കുന്നുണ്ടോയെന്നത് തങ്ങളുടെ പ്രശ്നമല്ല. കമ്മ്യൂണിസ്റ്റുകള്‍ ശബരിമലയെ തകര്‍ക്കാന്‍ ശ്രമിക്കുന്നതിന് എതിരെ മാത്രമാണ് സമരം ചെയ്യുന്നത് എന്നാണ് ശ്രീധരന്‍പിള്ളയുടെ പുതിയ വിശദീകരണം.

ശബരിമലയില്‍ യുവതികള്‍ക്ക് പ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധി നടപ്പാക്കരുതെന്ന് ആവശ്യപ്പെട്ടാണ് ബി.ജെ.പി സമരം തുടങ്ങിയത്. ദര്‍ശനത്തിന് ശ്രമിച്ച യുതികളെ തടയാന്‍ ബി.ജെ.പി സംസ്ഥാന നേതാക്കള്‍ തന്നെ നേതൃത്വം നല്‍കി. ഈ സമരം തുടരുന്നതിനിടെയാണ് സംസ്ഥാന പ്രസിഡന്റ് ഇന്ന് പുതിയ നിലപാട് പ്രഖ്യാപിച്ചത്. സ്ത്രീകള്‍ ശബരിമലയില്‍ വരുന്നോ പോകുന്നോ എന്നത് തങ്ങളുടെ വിഷയമല്ലെന്നാണ് സംസ്ഥാന പ്രസിഡന്റിന്റെ വിശദീകരണം.

യുവതി പ്രവേശനത്തിനെതിരെ ഭക്തജനങ്ങള്‍ പ്രതിഷേധിച്ചാല്‍ ബി.ജെ.പി പിന്തുണയ്ക്കുമെന്ന് ഒഴുക്കന്‍ മട്ടില്‍ പറഞ്ഞൊഴിയുകയും ചെയ്തു ശ്രീധരന്‍ പിള്ള. ശബരിമല വിഷയം രാഷ്ട്രീയ ആയുധം മാത്രമായാണ് ബി.ജെ.പി കാണുന്നതെന്ന വിമര്‍ശനം ശരിവക്കുന്നതാണ് ശ്രീധരന്‍പിള്ളയുടെ മലക്കംമറിച്ചില്‍.

Tags:    
News Summary - rss ps sreedharan pillai - sabarimala clash- kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.