തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ശബരിമല വിഷയത്തിൽ സംഘ്പര ിവാർ നിലപാട് മാറ്റുന്നു. വിശ്വാസികളെ തെരുവിലിറക്കി കേരളത്തെ കലാപഭൂമിയാക്കിയ സം ഘ്പരിവാർസംഘടനകളും നേതൃത്വവും ഇപ്പോൾ ശബരിമലയിൽ യുവതികളെ പ്രവേശിപ്പിക്കാ മെന്ന നിലയിലേക്ക് മലക്കംമറിയുകയാണ്. ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങളിൽ പല മാറ്റവും വന്നിട്ടുണ്ടെന്നും കാലത്തിനനുസരിച്ച മാറ്റമാകാമെന്നുമുള്ള പ്രസ്താവനകളുമായി പല ആർ.എസ്.എസ് നേതാക്കളും രംഗത്തെത്തിക്കഴിഞ്ഞു. മാറ്റം വരുത്തുേമ്പാൾ ബന്ധപ്പെട്ട ആളുകളുമായി കൂടിയാലോചിച്ച് ദൈവഹിതം കൂടി നോക്കി ചെയ്യാമെന്ന നിലയിലേക്ക് ആർ.എസ്.എസ് നേതാക്കൾ മാറുകയാണ്.
ശബരിമലപ്രക്ഷോഭത്തിന് നേതൃത്വം നൽകിയ ഹിന്ദുെഎക്യേവദി സെക്രട്ടറി ആർ.വി. ബാബു ഉൾപ്പെടെ ശബരിമലയിലെ യുവതീപ്രവേശനത്തെ പിന്തുണക്കുന്ന പ്രതികരണങ്ങളാണ് നടത്തിയിട്ടുള്ളത്. ശബരിമല യുവതീപ്രേവശനത്തെ ആദ്യം മുതൽ പിന്തുണച്ച മുതിർന്ന ആർ.എസ്.എസ് നേതാവ് ആർ. ഹരിക്കെതിരെയുള്ള ഒരു വിഭാഗത്തിെൻറ േഫസ്ബുക്കിലൂടെയുള്ള ‘തെറിവിളി’ തുടരുകയുമാണ്.
ശബരിമല യുവതീപ്രവേശനവിഷയത്തിൽ ആദ്യംതന്നെ സുപ്രീംകോടതിവിധി സ്വാഗതം ചെയ്തവരാണ് ആർ.എസ്.എസ് ദേശീയ നേതൃത്വം.
കേരളത്തിലെ മുതിർന്ന നേതാക്കളിൽ പലരും ദേശീയനേതൃത്വത്തിെൻറ നിലപാടുകളെ പിന്തുണച്ചിരുന്നു. എന്നാൽ, വിശ്വാസിസമൂഹത്തിെൻറ പ്രതിഷേധം സുവർണാവസരമായി ബി.ജെ.പിയെപ്പോലെ ആർ.എസ്.എസും ഏറ്റെടുക്കുകയായിരുന്നു. ശബരിമല കർമസമിതിയുടെ േനതൃത്വത്തിലുള്ള സമരങ്ങളിൽ റെഡി ടു വെയിറ്റ് എന്ന ആചാരസംരക്ഷണ സംഘടനയും ഭാഗമായി. ഇൗ വിഷയത്തെെച്ചാല്ലി സംഘ്പരിവാർ സംഘടനകളുടെ അഭിപ്രായഭിന്നതയും ചളിവാരിയെറിയലും സമൂഹമാധ്യമങ്ങളിൽ നിറയുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.