കൊച്ചി: പുരാവസ്തു തട്ടിപ്പ് കേസിൽ റിട്ട. ഡി.ഐ.ജി എസ്.സുരേന്ദ്രനെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു. മോൻസൺ മാവുങ്കലുമായുള്ള പുരാവസ്തു തട്ടിപ്പുമായി ബന്ധപ്പെട്ട വഞ്ചനക്കേസിലെ മൂന്നാം പ്രതിയാണ് ഇദ്ദേഹം. കളമശ്ശേരി ജില്ല ക്രൈംബ്രാഞ്ച് ഓഫിസിൽ രാവിലെ 11ന് ഹാജരായ സുരേന്ദ്രനെ രാത്രി ഒമ്പതോടെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഹൈകോടതി ഇടക്കാല മുൻകൂർ ജാമ്യം അനുവദിച്ചിരുന്നതിനാൽ സുരേന്ദ്രന് അറസ്റ്റിനുശേഷം ജാമ്യം അനുവദിച്ചു.
കേസിൽ രണ്ടാം പ്രതിയായ കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരനെ നേരത്തേ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടിരുന്നു. ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി വൈ.ആർ. റെസ്റ്റത്തിന്റെ നേതൃത്വത്തിലാണ് സുരേന്ദ്രനെ ചോദ്യം ചെയ്തത്. തുടക്കത്തിലെല്ലാം കേസിലെ തന്റെ പങ്ക് നിഷേധിച്ച അദ്ദേഹം തെളിവുകളും രേഖകളും കാണിച്ചതോടെ കുറ്റം സമ്മതിച്ചതായാണ് വിവരം. മോൻസൺ മാവുങ്കലുമായുള്ള ബന്ധം, പണമിടപാടുകൾ കേന്ദ്രീകരിച്ചായിരുന്നു പ്രധാനമായും ചോദ്യങ്ങൾ. പരാതിക്കാരുടെ മൊഴിയുടെയും ബാങ്ക് രേഖകളുടെയും അടിസ്ഥാനത്തിലാണ് സുരേന്ദ്രനെ പ്രതിചേർത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.