ന്യൂഡല്‍ഹി: ഗള്‍ഫിലേക്കുള്ള യാത്രക്കാര്‍ക്ക് വിമാനത്താവളങ്ങളില്‍ ഈടാക്കുന്ന ആർ.ടി.പി.സി.ആര് ടെസ്റ്റ് നിരക്ക് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഡെപ്യൂട്ടി സ്പീക്കര്‍ രമാദേവിക്ക് സാമൂഹിക പ്രവര്ത്തകന് അഷ്റഫ് താമരശ്ശേരി നിവേദനം നല്കി.
യു.എ.ഇയിലേക്ക് യാത്ര ചെയ്യുന്നവരില്‍നിന്നും വിവിധ വിമാനത്താവളങ്ങളില്‍ വ്യത്യസ്ത നിരക്കാണ് ഈടാക്കുന്നത്. എല്ലാ പൗരന്മാരോടും തുല്യനീതി നടപ്പാക്കണം.
കുട്ടികളടക്കമുള്ള കുടുംബവുമായി യാത്ര ചെയ്യുന്നവര്‍ക്ക് താങ്ങാനാവാത്ത നിരക്കാണിതെന്നും അഷ്റഫ് താമരശ്ശേരി നിവേദനത്തിൽ പറഞ്ഞു.
ന്യൂഡൽഹി: ഇന്ത്യയിലെ വിവിധ വിമാനത്താവളങ്ങളിൽ നടത്തുന്ന ആർ.ടി.പി.സി.ആർ പരിശോധനകൾക്ക് അതത് സംസ്ഥാനങ്ങൾ തീരുമാനിക്കുന്ന നിരക്കാണ് ഈടാക്കുന്നതെന്ന് കേന്ദ്ര വ്യോമയാന സഹമന്ത്രി വി.കെ. സിങ് ലോക്സഭയെ അറിയിച്ചു. കണ്ണൂർ, കൊച്ചി, ബംഗളൂരു, ഡൽഹി വിമാനത്താവളങ്ങളിൽ 500 രൂപയാണ് ആർ.ടി.പി.സി.ആർ പരിശോധനക്ക് ഈടാക്കുന്നതെന്ന് വിമാനത്താവള നടത്തിപ്പുകാർ അറിയിച്ചിട്ടുണ്ട്.
അതത് സംസ്ഥാനങ്ങളുടെയും കേന്ദ്ര ഭരണ പ്രദേശങ്ങളുടെയും സർക്കാറുകൾ തീരുമാനിച്ച നിരക്കുകളാണ് വിമാനത്താവളങ്ങളിലും ഈടാക്കുന്നത്. രണ്ടുതരം ആർ.ടി.പി.സി.ആർ ടെസ്റ്റുകളുണ്ട്. സ്റ്റാൻഡേർഡ് ആർ.ടി.പി.സി.ആറിെൻറ നിരക്കാണ് 500. മറ്റൊന്ന് റാപിഡ് ആർ.ടി.പി.സി.ആർ ആണെന്നും ടി.എൻ. പ്രതാപൻ, രാജ്മോഹൻ ഉണ്ണിത്താൻ എന്നിവർ ഉന്നയിച്ച ചോദ്യത്തിന് നൽകിയ മറുപടിയിൽ മന്ത്രി വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.