കാസർകോട്: കേന്ദ്ര സർവകലാശാലയിൽ വിവരാവകാശ നിയമപ്രകാരം രേഖകൾ നൽകുന്നതിന് വിലക്ക്. സർവകലാശാലയിൽ നടക്കുന്ന നിയമനക്രമക്കേടുകളുമായി ബന്ധപ്പെട്ട രേഖകൾ ചോദിച്ചപ്പോഴാണ് ലഭ്യമല്ല എന്ന മറുപടി നൽകുന്നത്. സർവകലാശാലയിലെ പൊളിറ്റിക്കൽ സയൻസ് വിഭാഗം പ്രഫസറും ഭാരതീയ വിചാരകേന്ദ്രം മുൻ വൈസ് പ്രസിഡൻറുമായ ഡോ. കെ. ജയപ്രസാദിെൻറ നിയമനങ്ങൾ സംബന്ധിച്ച ചോദ്യത്തിനാണ് ചീഫ് പബ്ലിക് ഇൻഫർമേഷൻ ഒാഫിസർ മറുപടി നൽകാത്തത്.
കൊല്ലം എസ്.എൻ കോളജിൽ പൊളിറ്റിക്കൽ സയൻസിൽ അസോസിയേറ്റ് പ്രഫസറായിരുന്നു ജയപ്രസാദ്. ഒരുവർഷത്തെ ഡെപ്യൂേട്ടഷനിലാണ് കേന്ദ്ര സർവകലാശാലയിൽ എത്തിയത്. 2014 ജൂലൈ എട്ടിന് കേന്ദ്രസർവകലാശാലയിൽ ഡെപ്യൂേട്ടഷനിൽ പ്രേവശിച്ച ജയപ്രസാദിെൻറ കാലാവധി 2015 ആഗസ്റ്റ് ഏഴിനാണ് അവസാനിച്ചത്. കേന്ദ്രസർവകലാശാലയിൽ തുടരാൻ 2015 ജൂലൈ ആറിന് അദ്ദേഹം സംസ്ഥാന സർക്കാറിന് നൽകിയ കത്ത് ഒക്ടോബർ 16ന് തള്ളിയിരുന്നു. സംസ്ഥാനസർക്കാറിെൻറ തീരുമാനം അംഗീകരിച്ച് മാതൃസ്ഥാപനത്തിൽ ജോലിയിൽ പ്രവേശിക്കേണ്ടിയിരുന്നെങ്കിലും അതുണ്ടായില്ല.
2015 നവംബർ 11നാണ് ജയപ്രസാദിന് കേന്ദ്ര സർവകലാശാലയിൽ പ്രഫസറായി നിയമനം നൽകിയത്. ജൂലൈ എട്ടുമുതൽ നവംബർ 10വരെയുള്ള അദ്ദേഹത്തിെൻറ കാലാവധിയാണ് ചോദ്യംചെയ്യപ്പെട്ടിരിക്കുന്നത്. അദ്ദേഹത്തിെൻറ ഡെപ്യൂേട്ടഷൻ കേന്ദ്ര സർവകലാശാല നീട്ടുകയായിരുന്നു. മുൻകാലപ്രാബല്യത്തോടെ അദ്ദേഹത്തിന് പ്രഫസർ തസ്തിക സ്ഥിരപ്പെടുത്തി. സംസ്ഥാനസർക്കാർ ഡെപ്യൂേട്ടഷൻ അവസാനിപ്പിച്ച നടപടി കേന്ദ്ര സർവകലാശാല മറികടക്കുകയായിരുന്നു.
2014ൽ കേന്ദ്ര സർവകലാശാലയിൽ എത്തിയ ജയപ്രസാദിനെ പ്രഫസറായി നിയമിക്കാൻ 2013 മുതലുള്ള നിയമനവിജ്ഞാപനങ്ങളുടെ പുനരവലോകനത്തിന് സമിതിയുണ്ടാക്കി അദ്ദേഹത്തെതന്നെ ചെയർമാനാക്കി. ഇൗ സമിതിയെ നിയമിക്കുന്ന ഉത്തരവ് ചോദിച്ചപ്പോൾ ലഭ്യമല്ല എന്നാണ് മറുപടി നൽകിയത്. സമിതിയുടെ നിർദേശങ്ങൾ ചോദിച്ചപ്പോഴും ഇതുതന്നെ മറുപടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.