തിരുവനന്തപുരം: അവിനാശി ദുരന്തത്തിൽ അന്വേഷണ റിപ്പോർട്ട് പാലക്കാട് ആർ.ടി.ഒ ഗ താഗത കമീഷണർ ആർ. ശ്രീലേഖക്ക് കൈമാറി. ടയർ പൊട്ടിയതാണ് കണ്ടെയ്നർ ലോറി നിയന്ത്ര ണം വിടാനും അപകടത്തിനും ഇടയാക്കിയതെന്ന വാദങ്ങൾ ശാസ്ത്രീയ തെളിവ് നിരത്തി ഖണ്ഡിക ്കുന്നതാണ് റിേപ്പാർട്ട്.
ഇടിച്ചുകയറിയ ആഘാതം മൂലമാണ് ടയർ പൊട്ടിയതെന്ന് റ ിപ്പോർട്ട് അടിവരയിടുന്നു. അപകടസ്ഥലത്തെ വിശദപരിശോധനക്ക് ശേഷം ഇ-മെയിൽ വഴിയ ാണ് ആർ.ടി.ഒ റിപ്പോർട്ട് സമർപ്പിച്ചത്. ഡ്രൈവർ ഉറങ്ങിപ്പോയേതാ അശ്രദ്ധ കൊണ്ടോ ആണ് ദുരന്തമുണ്ടായത്.
അപകടമേഖലയിലെ ഡിവൈഡറിൽ പല ഭാഗത്തും ട്രക്ക് ടയറിെൻറ അടയാളം കാണുന്നുണ്ട്. കേടുപാടില്ലാത്ത ടയർ സഞ്ചരിച്ചാലേ ഇത്തരത്തിൽ പാടുണ്ടാകൂ. റോഡിലെ ഡിവൈഡറിന് 20 സെൻറിമീറ്ററോളം ഉയരമുണ്ട്. ട്രക്കിെൻറ ടയർ പൊട്ടിയാൽ വണ്ടി താഴും. വിശേഷിച്ചും 35 ടൺ ഭാരമുള്ള കണ്ടെയ്നർ കയറ്റിയ ട്രക്ക്. മാത്രമല്ല, ഇത്ര ഉയരത്തിലുള്ള ഡിവൈഡർ പഞ്ചറായ ടയറുമായി ട്രക്കിന് മറികടക്കാനുമാകില്ല. അൽപദൂരം ഡിവൈഡറിലൂടെ ലോറി സഞ്ചരിച്ചതിനും തെളിവുണ്ട്.
സാധാരണ ടയർ പൊട്ടുന്ന സാഹചര്യങ്ങളിൽ ത്രെഡ് അടക്കമുള്ള ഭാഗങ്ങൾ പുറത്തേക്കാണ് തെറിക്കുക. ഇവിടെ ഉള്ളിലേക്കാണ് തെറിച്ചത്. ഇതിനർഥം ടയർ എന്തിലോ ശക്തമായി ഇടിച്ചുകയറിയ ശേഷം പൊട്ടി എന്നാണ്. സംഭവത്തെക്കുറിച്ച് തമിഴ്നാട് പൊലീസും അന്വേഷിക്കുന്നുണ്ട്. ഡ്രൈവർ ഹേമരാജിനെതിരെ മനഃപൂർവമല്ലാത്ത നരഹത്യക്ക് ഈറോഡ് പൊലീസ് കേസെടുത്തിട്ടുണ്ട്. ഇയാൾ തന്നെയാണോ വാഹനമോടിച്ചിരുന്നത് എന്നതും പൊലീസിെൻറ അന്വേഷണപരിധിയിലുണ്ട്.
അപകടസമയത്ത് പരമാവധി 70 കി.മീ വേഗത്തിലാണ് ബസ് സഞ്ചരിച്ചതെന്നാണ് നിഗമനം. ബസിന് ഏഴ് ടണ്ണാണ് ഭാരം. അതിലേക്ക് 100 കി.മീറ്റർ വേഗത്തിൽ സഞ്ചരിച്ചിരുന്ന ലോറിയിൽനിന്ന് 35 ടൺ ഭാരമുള്ള കണ്ടെയ്നർ വന്നിടിക്കുകയായിരുെന്നന്നാണ് കണക്കാക്കുന്നത്. സംഭവത്തെക്കുറിച്ച് ഗതാഗത കമീഷണറോട് മന്ത്രി എ.കെ. ശശീന്ദ്രനും റിപ്പോർട്ട് തേടിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.