തിരുവനന്തപുരം: ആവർത്തിച്ചുള്ള പ്രഖ്യാപനങ്ങളും പരിശോധന മാനദണ്ഡങ്ങൾ തന്നെ തിരുത്തിയുള്ള അടിയന്തര ഇടപെടലുകളുമടക്കം ആരോഗ്യവകുപ്പ് ആഞ്ഞുപിടിച്ചിട്ടും ലക്ഷ്യമെത്താതെ ആർ.ടി.പി.സി.ആർ ദൗത്യം. ആകെ പരിശോധനകളുടെ 75 ശതമാനം ആർ.ടി.പി.സി.ആർ ആക്കണമെന്ന് ലക്ഷ്യമിെട്ടങ്കിലും കഴിഞ്ഞ ഏഴു ദിവസത്തെ കണക്കുകൾ പരിശോധിക്കുേമ്പാൾ ഇത് 36.28 ശതമാനം മാത്രമാണ്.
ഫെബ്രുവരി 12 മുതൽ 18 വരെയുള്ള ദിവസങ്ങളിൽ ആകെ 4,73,488 പരിശോധനകൾ നടത്തിയതിൽ 1,71,819 എണ്ണം മാത്രമാണ് ആർ.ടി.പി.സി.ആറുകൾ. ലബോറട്ടറികളിൽ ഏഴു ദിവസത്തിനുള്ളിൽ രണ്ടാം ഷിഫ്റ്റ് ആരംഭിക്കണമെന്ന് കർശന നിർദേശം നൽകിയിട്ടുെണ്ടങ്കിലും അടിസ്ഥാന സൗകര്യങ്ങേളാ ആവശ്യമായ മനുഷ്യവിഭവ ശേഷിയോ ഒരുക്കാതെ എങ്ങനെ എണ്ണം കൂട്ടുമെന്നത് അധികൃതരെയും കുഴക്കുകയാണ്.
ചെലവുകുറഞ്ഞതും വേഗവുമാണെന്ന കാരണം ചൂണ്ടിക്കാട്ടി ആൻറിജൻ പരിശോധനക്ക് മുൻഗണന നൽകിയ ആരോഗ്യവകുപ്പ് ആർ.ടി.പി.സി.ആറിനെ പാടെ അവഗണിച്ചിരുന്നു. അതേ സമയം കോവിഡ് വ്യാപനത്തിെൻറ തുടക്കത്തിൽ തന്നെ കര്‍ണാടകയും തമിഴ്നാടുമടക്കം പല സംസ്ഥാനങ്ങളും ആർ.ടി.പി.സി.ആർ പരിശോധന രീതിയെ ആശ്രയിക്കുകയായിരുന്നു. കേരളമാകെട്ട, ഇതിന് തുനിയാതെ ആൻറിജനാണ് മികച്ചതെന്ന് സ്ഥാപിക്കാൻ ടെക്നിക്കൽ േപപ്പറടക്കം പുറത്തുവിട്ടു. പ്രതിദിനം ലക്ഷം പരിശോധനകളും അതിൽ 75,000 ഉം ആർ.ടി.പി.സി.ആർ ആകുമെന്നും മുഖ്യമന്ത്രി പ്രഖ്യാപനം നിലനിൽക്കെയായിരുന്നു ആേരാഗ്യവകുപ്പിെൻറ 'ടെക്നിക്കൽ പേപ്പർ'.
മെച്ചപ്പെട്ട പരിശോധന സംവിധാനങ്ങളുള്ള തലസ്ഥാന ജില്ലയില്‍ ആർ.ടി.പി.സി.ആർ പരിധി 1300 ൽ താഴെയാണ്.
ഇക്കഴിഞ്ഞ 10 നാണ് ആർ.ടി.പി.സി.ആറിന് കൂടുതൽ പ്രാമുഖ്യം നൽകി ആേരാഗ്യവകുപ്പ് പ്രോേട്ടാകോൾ പരിഷ്കരിച്ചത്. ഇത് പ്രകാരം കോവിഡ് രോഗികളുടെ പ്രാഥമിക സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ടവരിൽ ലക്ഷണങ്ങളില്ലാത്തവരിലടക്കം മുതൽ ആർ.ടി.പി.സി.ആർ പരിശോധനക്ക് വിധേയമാക്കണമെന്നാണ് നിഷ്കർഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.