തിരുവനന്തപുരം: അനധികൃതമായി നിക്ഷേപം സ്വീകരിക്കുന്ന ധനകാര്യ സ്ഥാപനങ്ങളെ നിയന്ത്രിക്കാൻ സർക്കാർ. ഇത്തരം സ്ഥാപനങ്ങളിൽ പരിശോധന നടത്താനും നിക്ഷേപവും ആസ്തികളും പിടിച്ചെടുക്കാനും സർക്കാർ നിയോഗിക്കുന്ന അതോറിറ്റിക്ക് അനുമതി നൽകുന്നത് ഉൾപ്പെടെ ചട്ടങ്ങൾ രൂപവത്കരിച്ച് ആഭ്യന്തരവകുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചു. ഇൗ നിയമപ്രകാരമുള്ള കുറ്റകൃത്യങ്ങൾക്ക് ജാമ്യം ലഭിക്കില്ല.
ഇത്തരത്തിൽ അനധികൃത നിക്ഷേപത്തിന് പ്രലോഭിപ്പിച്ചാൽ അഞ്ച് വർഷംവരെ തടവും 10 ലക്ഷംവരെ പിഴയുമാണ് ശിക്ഷ. നിക്ഷേപം സ്വീകരിച്ചാൽ ഏഴ് വർഷംവരെ തടവും 10 ലക്ഷംവരെ പിഴയും അനുഭവിക്കേണ്ടിവരും.
നിക്ഷേപം തിരികെ നൽകിയില്ലെങ്കിൽ പത്ത് വർഷം തടവും അനുഭവിക്കേണ്ടിവരും. ശിക്ഷിച്ചശേഷം വീണ്ടും അതേ തെറ്റ് ചെയ്താൽ 50 കോടിവരെ പിഴ ഇൗടാക്കണമെന്നും നിയമം വ്യവസ്ഥ ചെയ്യുന്നു.
സർക്കാറിെൻറയോ സർക്കാർ ഏജൻസികളുടെയോ അനുമതിയില്ലാത്ത നിക്ഷേപ പദ്ധതികൾ നിരോധിച്ച് 2019 ൽ കേന്ദ്ര സർക്കാർ പാസാക്കിയ ബാനിങ് ഓഫ് അൺ െറഗുലേറ്റഡ് ഡിപ്പോസിറ്റ് സ്കീംസ് (ബഡ്സ്) എന്ന നിയമം സംസ്ഥാനത്ത് നടപ്പാക്കുന്നതിനാണ് പുതിയ ചട്ടങ്ങൾ പ്രാബല്യത്തിലാക്കിയത്.
സംസ്ഥാനത്ത് ഇൗയിടെയായി നിക്ഷേപ തട്ടിപ്പുകൾ വർധിച്ച സാഹചര്യത്തിൽ കോടതിയുടെകൂടി ഇടപെടലിെൻറ അടിസ്ഥാനത്തിലാണ് സർക്കാറിെൻറ ഇൗ നീക്കം.
•നിലവിൽ കോടികളുടെ നിക്ഷേപം സ്വീകരിക്കുന്ന സ്ഥാപനങ്ങൾ തകർന്നാൽ പരാതി സ്വീകരിച്ച് പൊലീസോ ക്രൈംബ്രാഞ്ചോ കേസെടുത്ത് അന്വേഷിക്കുന്നതാണ് രീതി. ഇനിമുതൽ നിക്ഷേപ പദ്ധതി ആരംഭിക്കുമ്പോൾമുതൽ അതോറിറ്റിക്ക് ഇടപെടാം.
•നിക്ഷേപം സ്വീകരിക്കുന്ന വ്യക്തിയുടെയും പിന്നിൽ പ്രവർത്തിക്കുന്നവരുടെയും നിക്ഷേപങ്ങളും ആസ്തികളും ഇടക്കാല ഉത്തരവിലൂടെ അതോറിറ്റിക്ക് പിടിച്ചെടുക്കാം. തട്ടിപ്പ് സ്ഥിരീകരിച്ചാൽ സ്ഥാപനത്തിെൻറ ആസ്തിയും ബാധ്യതകളും തിട്ടപ്പെടുത്താൻ ഉദ്യോഗസ്ഥനെ നിയോഗിക്കും
•അന്വേഷണത്തിനോ പരിശോധനക്കോ ഉത്തരവിടാനും പരാതികൾ തള്ളാനും സിവിൽ കോടതിക്ക് സമാനമായ അധികാരങ്ങൾ അതോറിറ്റിക്കും ലഭ്യമാക്കി. വ്യക്തികളെ സമൻസ് നൽകി വിളിച്ചുവരുത്താം
•പൊലീസിനെയോ അന്വേഷണ സംഘങ്ങളെയോ നിയോഗിക്കാം. തുടർനടപടികൾ കൈക്കൊള്ളുന്നതിനുള്ള ചുമതല കോടതിക്കാണ്
•ബഡ്സ് ആക്ടിന് കീഴിലെ കേസുകൾ കൈകാര്യം ചെയ്യുന്നതിനുള്ള ചുമതല ഓരോ ജില്ലയിലും ഓരോ അഡീഷനൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതിക്ക് നൽകിയിട്ടുണ്ട്
•സ്വയം സഹായസംഘങ്ങളിലെ അംഗത്തിന് തവണകളായോ ഒറ്റത്തവണയായോ ഒരുവർഷം നിക്ഷേപിക്കാവുന്ന ആകെ തുക ഏഴ് ലക്ഷം രൂപയായി നിജപ്പെടുത്തി
•സെബി, റിസർവ് ബാങ്ക്, ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് െഡവലപ്മെൻറ് അതോറിറ്റി ഓഫ് ഇന്ത്യ, പെൻഷൻ ഫണ്ട് റെഗുലേറ്ററി ആൻഡ് െഡവലപ്മെൻറ് അതോറിറ്റി, എംപ്ലോയീസ് പ്രോവിഡൻറ് ഫണ്ട് ഓർഗനൈസഷൻ, കേന്ദ്ര സഹകരണ രജിസ്ട്രാർ, നാഷനൽ ഹൗസിങ് ബാങ്ക് തുടങ്ങിയ സ്ഥാപനങ്ങളുടെ രജിസ്ട്രേഷനും നിയന്ത്രണങ്ങൾക്കും വിധേയമായ സ്കീമുകളാണ് നിയമവിധേയമായ നിക്ഷേപങ്ങൾ
• കേന്ദ്ര സർക്കാറിെൻറയോ സംസ്ഥാന സർക്കാറിെൻറയോ അംഗീകാരമുള്ള സ്ഥാപനങ്ങളുടെ നിക്ഷേപ പദ്ധതികളും നിയമവിധേയമാണ്. വ്യാപാരസ്ഥാപനങ്ങൾ വാണിജ്യ ഇടപാടുകൾക്ക് വാങ്ങുന്ന മുൻകൂർ തുകക്കും നിരോധനമില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.