തളിപ്പറമ്പ്: ഹരിത വിഷയത്തിൽ മുസ്‌ലിം ലീഗ് നേതൃത്വം കൈക്കൊണ്ട നിലപാട് ശരിയാണെന്ന് കാലം തെളിയിക്കുമെന്നും എം.എസ്.എഫ് ഹരിതയുടെ പുതിയ സംസ്ഥാന ജനറൽ സെക്രട്ടറി റുമൈസ റഫീഖ്. ചുമരുണ്ടെങ്കിലേ ചിത്രം വരക്കാനാവൂ എന്ന ബോധ്യം എല്ലാവർക്കു മുണ്ടാവണമെന്നും റുമൈസ തളിപ്പറമ്പിൽ പറഞ്ഞു.
ഹരിത വിഷയം പാർട്ടിക്കകത്തെ ആഭ്യന്തര കാര്യം മാത്രമാണ്. എന്നാൽ അതിനെ ഊതിപ്പെരുപ്പിച്ചതാണ് ഇത്രയും വലിയ വിവാദങ്ങളിലേക്ക് നയിച്ചത്. കേരളത്തിലെ വിദ്യാർത്ഥിനികൾക്ക് സ്വത്വ രാഷ്ട്രീയം പറയാനും അവരെ പൊതു സമൂഹത്തിലേക്ക് ഉയർത്തി കൊണ്ടു വരികയുമാണ് ലക്ഷ്യം. പാർട്ടി എന്നത് നമ്മുടെ കഴിവുകൾ പ്രകടിപ്പിക്കാനുള്ള പ്ലാറ്റ് ഫോമാണെന്നും റുമൈസ പറഞ്ഞു. വിവാദങ്ങൾക്കപ്പുറം നല്ല കർമ്മ പദ്ധതികളുമായി മുന്നോട്ടു പോകും.
മുസ്‌ലിം ലീഗ് വിശ്വാസപൂർവ്വം ഏൽപ്പിച്ച ഉത്തരവാദിത്വമാണ് പുതിയ പദവി. നേതൃത്വം എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തിട്ടുണ്ട്. ഹരിത വിവാദം അടഞ്ഞ അധ്യായമാണ്. മതിയായ നടപടികൾ മുസ്‌ലിം ലീഗ് നേതൃത്വം തന്നെ കൈക്കൊണ്ടിട്ടുണ്ട്. പാർട്ടി ഇപ്പോൾ പ്രതിസന്ധി ഘട്ടത്തിലാണുള്ളത്. ഇതിലും വലിയ പ്രതിസന്ധി മറികടന്ന പ്രസ്ഥാനമാണ് മുസ്‌ലിം ലീഗെന്നു o ഹരിത വിഷയത്തിൽ ലീഗ് നേതൃത്വം കൈക്കൊണ്ട നിലപാട് ശരിയാണെന്ന് കാലം തെളിയിക്കുമെന്നും റുമൈസ റഫീഖ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.