വിവാഹാവശ്യത്തിനുള്ള രണ്ടര ലക്ഷത്തിന്‍െറ ചെക്ക് ബാങ്ക് സ്വീകരിച്ചില്ല

 

ആലുവ: വിവാഹാവശ്യത്തിനുള്ള രണ്ടരലക്ഷം രൂപയുടെ ചെക്ക് ബാങ്ക് സ്വീകരിച്ചില്ല. മകളുടെ വിവാഹാവശ്യത്തിന് രണ്ടരലക്ഷം രൂപ പിന്‍വലിക്കാനത്തെിയ ആലുവ കീഴ്മാട് മാതേക്കല്‍ ജോസഫ് എം. ജോണിനാണ് പണം നിഷേധിച്ചത്. തിങ്കളാഴ്ചയാണ് ജോസഫിന്‍െറ മകള്‍ അഞ്ജുവിന്‍െറയും കോടനാട് സ്വദേശി റോബിന്‍െറയും വിവാഹം. വിവാഹാവശ്യത്തിന് രണ്ടരലക്ഷം വരെ പിന്‍വലിക്കാമെന്ന കേന്ദ്ര സര്‍ക്കാറിന്‍െറ അറിയിപ്പ് പ്രകാരമാണ് ശനിയാഴ്ച ചെക്കുമായി കീഴ്മാട് എസ്.ബി.ടി ശാഖയിലത്തെിയത്. എന്നാല്‍, ഈ നിര്‍ദേശം ബാങ്കിന് ലഭിച്ചിട്ടില്ളെന്നാണ് മാനേജര്‍ പറഞ്ഞത്. ഏറെനേരം സംസാരിച്ചെങ്കിലും മാനേജര്‍ വഴങ്ങിയില്ല. ഈയാഴ്ച പണം പിന്‍വലിക്കാത്ത ആരുടെയെങ്കിലും അക്കൗണ്ടില്‍നിന്ന് 24,000 രൂപ വരെ നല്‍കാമെന്ന് മാനേജര്‍ അറിയിച്ചു. തുടര്‍ന്ന് സുഹൃത്തായ വര്‍ഗീസ് ആന്‍റണിയുടെയും ഭാര്യയുടെയും അക്കൗണ്ടില്‍നിന്ന് 24,000 രൂപ വീതം പിന്‍വലിക്കുകയായിരുന്നു. ജോസഫിന്‍െറ അക്കൗണ്ടില്‍നിന്ന് 24,000 രൂപ നേരത്തേ പിന്‍വലിച്ചിരുന്നു. കെ.എസ്.ആര്‍.ടി.സിറിട്ട. ജീവനക്കാരനാണ് ജോസഫ്. പെന്‍ഷന്‍ തുകയും വിവാഹത്തിനായി ഗള്‍ഫിലുള്ള മകന്‍ അയച്ച തുകയുമെല്ലാം  ബാങ്കിലാണ് നിക്ഷേപിച്ചിരുന്നത്.  ആഭരണങ്ങളും വസ്ത്രങ്ങളും ചെക്ക് നല്‍കിയാണ് ജോസഫ് വാങ്ങിയത്.

Tags:    
News Summary - rupee ban

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.