സമത്വത്തെ നിലനിർത്താനുള്ള സംവിധാനമായി ഭരണനിർവഹണവും വിദ്യാഭ്യാസവും മാറണമെന്ന് എസ്. ഇർഷാദ്

തിരുവനന്തപുരം:സമത്വത്തെ നിലനിർത്താനുള്ള സംവിധാനമായി ഭരണനിർവഹണവും വിദ്യാഭ്യാസവും മാറണമെന്നും അതിലൂടെ മാത്രമേ സാമുഹ്യ നീതി പാലിക്കപ്പെടുകയുള്ളൂയെന്നും വെൽഫെയർ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി എസ്. ഇർഷാദ്. കഴിഞ്ഞ രണ്ട് ദിനങ്ങളിലായി തീരുവനന്തപുരത്ത് നടന്ന അസോസിയേഷൻ ഫോർ സ്റ്റേറ്റ് എംപ്ലോയീസ് ആൻഡ് ടീച്ചേർസ് (അസറ്റ് ) ദശവാർഷിക സമ്മേളനത്തിന്റെ സമാപന സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സംസ്ഥാന ചെയർമാൻ കെ. ബിലാൽ ബാബു അധ്യക്ഷത വഹിച്ചു. സംഗമത്തിൽ പാർട്ടി സംസ്ഥാന ട്രഷറർ സജീദ് ഖാലിദ് പുതിയ സംസ്ഥാന നേതൃത്വ പ്രഖ്യാപനം നിർവഹിച്ചു. എസ്. കമറുദ്ദീൻ (ചെയർമാൻ), വൈ. ഇർഷാദ്( ജനറൽ കൺവീനർ), നിഷാദ് മുഹമ്മദ്( ട്രഷറർ) എന്നിവരാണ് ഭാരവാഹികൾ. പ്രേമ ജി. പിഷാരഡി , ജ്യോതിവാസ് പറവൂർ, അർച്ചന, മഹ്ബൂബ് ഖാൻ പൂവാർ , ഷാജഹാൻ, സി.പി രഹ്ന ടീച്ചർ, ഡോ. സതീഷ് കുമാർ, അനസ്. വി എന്നിവർ സംസാരിച്ചു.

Tags:    
News Summary - S. Irshad said that administration and education should become a mechanism to maintain equality

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.