ദേവികുളം സബ്​ കലക്​ടറോട്​ മാപ്പ്​ പറയില്ലെന്ന്​ എസ്​. രാജേന്ദ്രൻ എം.എൽ.എ

മൂന്നാർ: ദേവികുളം സബ്​ കലക്​ടർ രേണുരാജിനെതിരെയുള്ള ത​​​​െൻറ പരാമർശത്തിൽ​​ മാപ്പ്​ പറയില്ലെന്ന്എം .എൽ.എ​ എസ് ​. രാജേന്ദ്രൻ. സബ്​ കലക്​ടർ തന്നെ അവഹേളിച്ചെന്ന്​ രാ​ജേന്ദ്രൻ ആരോപിച്ചു. ഇതുമായി ബന്ധപ്പെട്ട്​ സ്​പീക്കർക്ക ്​ പരാതി നൽകുമെന്നും എം.എൽ.എ അറിയിച്ചു.

മൂന്നാറില്‍ പുഴയോരം കയ്യേറിയുള്ള അനധികൃത നിര്‍മാണം തടഞ്ഞ ദേവികുളം സബ് കലക്​ടർ രേണുരാജിന് ബോധമില്ലെന്ന് രാജേന്ദ്രൻ അധിക്ഷേപിച്ചിരുന്നു. എം എല്‍ എയുടെ കാവലിലായിരുന്നു അനധികൃത നിര്‍മാണം നടന്നത്​.

നിർത്തിവെക്കൽ നോട്ടീസ് നൽകിയിട്ടും പണിതുടർന്ന മൂന്നാര്‍ പഞ്ചായത്ത് സെക്രട്ടറിക്കെതിരെ സബ് കലക്​ടർ ഹൈകോടതിയിൽ റിപ്പോർട്ട് നൽകിയിട്ടുണ്ട്​. കോടതിയലക്ഷ്യ ഹരജി ഫയൽ ചെയ്യുമെന്നും രേണു രാജ് ഇന്ന്​ അറിയിക്കുകയുണ്ടായി. മൂന്നാര്‍ പഞ്ചായത്തിന്‍റെ ഫണ്ടുപയോഗിച്ച് കെ.ഡി.എച്ച്​.പി കമ്പനി പഞ്ചായത്തിന് വിട്ടു നല്‍കിയ പഴയ മൂന്നാറിലെ മുതിരപ്പുഴയാറിനോട് ചേര്‍ന്ന സ്ഥലത്താണ് വനിതാ വ്യാവസായ കേന്ദ്രം പണിയുന്നത്.

Tags:    
News Summary - s rajendran mla devikulam sub collector-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.