മൂന്നാർ: തനിക്ക് വിലക്കേർപ്പെടുത്താൻ നോക്കുന്നവർ ജന്മി കുടിയാൻ സമ്പ്രദായത്തിന്റെ കാലം കഴിഞ്ഞെന്ന് ഓർക്കണമെന്ന് ദേവികുളം മുൻ എം.എൽ.എ എസ്. രാജേന്ദ്രൻ. കഴിഞ്ഞ ദിവസം എം.എം മണി എം.എൽ.എ നടത്തിയ പ്രസ്താവനകളോട് പ്രതികരിക്കുകയായിരുന്നു രാജേന്ദ്രൻ.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ പരസ്യമായി ജാതി പറഞ്ഞെന്ന് താൻ പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നു. ഇതുവരെ ഒരു തെരഞ്ഞെടുപ്പിലും ഉണ്ടാകാത്ത പ്രവണത ദേവികുളം നിയോജകമണ്ഡലത്തിൽ ഉണ്ടായത് ശരിയായില്ലെന്ന് പറഞ്ഞതിൽ എന്താണ് തെറ്റ്. യൂനിയന്റെ വളർച്ചയ്ക്ക് താൻ ഒന്നും ചെയ്തില്ലെങ്കിൽ പിന്നെ എങ്ങനെയാണ് 2007ൽ യൂനിയന്‍ മൂന്നാറിൽ അംഗീകാരം ലഭിച്ചതെന്ന് വിമർശിക്കുന്നവർ പറയണം.
എം.എൽ.എ ആയി പത്ത് വർഷം കഴിഞ്ഞാണ് മൂന്നാറിൽ ഒരു പൊതുയോഗത്തിൽ പ്രസംഗിക്കാൻ അവസരം ലഭിച്ചതെന്ന കാര്യം ചിലർ മറന്നെങ്കിലും താൻ മറന്നിട്ടില്ല. എം.എം. മണി മുതിർന്ന നേതാവാണ്. അദ്ദേഹത്തെ ആ നിലയിൽ ബഹുമാനിക്കുകയും ചെയ്യുന്നു-രാജേന്ദ്രൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.