ശബരി എക്സ്പ്രസ് ഷൊർണൂർ സ്റ്റോപ്പ് ഒഴിവാക്കി

തൃശൂർ: തിരുവനന്തപുരം - സെക്കന്തരാബാദ് ശബരി എക്സ്പ്രസിന്റെ (17229/17230) ഷൊർണൂർ സ്റ്റോപ്പ് ഒഴിവാക്കി. പകരം വടക്കാഞ്ചേരിയിൽ സ്റ്റോപ്പ് അനുവദിച്ചു. ഇത് സംബന്ധിച്ച റെയിൽവേ ബോർഡ് ഉത്തരവ് പുറത്തിറങ്ങി. ഉടൻ നടപ്പിലാകും. 16605/16606 മംഗലാപുരം - നാഗർകോവിൽ ഏറനാട് എക്സ്പ്രസ് ഇനി മുതൽ തിരുവനന്തപുരത്ത് യാത്ര അവസാനിപ്പിക്കും.

06495 തൃശൂർ - കോഴിക്കോട് എക്സ്പ്രസ് സ്പെഷൽ ഇനി തൃശൂരിനും ഷൊർണൂരിനുമിടയിൽ ഓടില്ല. വണ്ടി ഷൊർണൂരിൽ നിന്നുമായിരിക്കും കോഴിക്കോട്ടേയ്ക്ക് പുറപ്പെടുക. ഈ നടപടി തൃശൂരിൽ നിന്നും വൈകീട്ട് മടങ്ങുന്ന സ്ഥിരം യാത്രക്കാർക്ക് വലിയ ആഘാതമാകും. അവർക്ക് ഇനി മുതൽ ഈയിടെ സമയം വൈകിപ്പിച്ച കണ്ണൂർ എക്സിക്യൂട്ടീവ് എത്തുന്നതുവരെ കാത്തിരിക്കേണ്ടിവരും. ഇതിന്റെ ഫലമായി 06497 ഷൊർണൂർ - തൃശൂർ എക്സ്പ്രസ് കൂടി റദ്ദാകും.

Tags:    
News Summary - Sabari Express has skipped Shornur stop

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.