ശബരിമല വിമാനത്താവളം; നിർമാണത്തിന്​ 2570 ഏ​ക്ക​ർ ഭൂ​മി ഏ​റ്റെ​ടു​ക്കാ​മെ​ന്ന് റി​പ്പോ​ർ​ട്ട്

കോ​ട്ട​യം: നി​ർ​ദി​ഷ്ട ശ​ബ​രി​മ​ല വി​മാ​ന​ത്താ​വ​ള​ത്തി​നാ​യി എ​രു​മേ​ലി തെ​ക്ക്, മ​ണി​മ​ല വി​ല്ലേ​ജു​ക​ളി​ൽ​നി​ന്ന്​ 2570 ഏ​ക്ക​ർ ഭൂ​മി ഏ​റ്റെ​ടു​ക്കാ​മെ​ന്ന്​ സാ​മൂ​ഹി​കാ​ഘാ​ത​പ​ഠ​ന റി​പ്പോ​ർ​ട്ട്. 2263 ഏ​ക്ക​ർ വ​രു​ന്ന ചെ​റു​വ​ള്ളി എ​സ്​​റ്റേ​റ്റി​നൊ​പ്പം 307 ഏ​ക്ക​ർ സ്വ​കാ​ര്യ​ഭൂ​മി​യും ഏ​റ്റെ​ടു​ക്കാ​മെ​ന്നാ​ണ്​ അ​ന്തി​മ റി​പ്പോ​ർ​ട്ടി​ലെ ശി​പാ​ർ​ശ. പ​ദ്ധ​തി ബാ​ധി​ക്കു​ന്ന വ്യ​ക്തി​ക​ൾ​ക്കും സ്ഥാ​പ​ന​ങ്ങ​ൾ​ക്കും 2013ലെ ​കേ​ന്ദ്ര​നി​യ​മ​പ്ര​കാ​രം പു​ന​ര​ധി​വാ​സ​വും ന​ഷ്ട​പ​രി​ഹാ​ര​വും ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും നി​ർ​ദേ​ശ​മു​ണ്ട്.

പ​ദ്ധ​തി​യു​ടെ നി​ർ​മാ​ണ​ഘ​ട്ട​ത്തി​ൽ 8000 തൊ​ഴി​ലാ​ളി​ക​ളെ ആ​വ​ശ്യ​മാ​ണ്. ഇ​വ​രെ പ്രാ​ദേ​ശി​ക​മാ​യി ക​ണ്ടെ​ത്ത​ണ​മെ​ന്നും ശി​പാ​ർ​ശ​യു​ണ്ട്. പ്ര​ദേ​ശ​ത്ത് മാ​ത്രം കാ​ണു​ന്ന ത​ദ്ദേ​ശീ​യ ഇ​ന​മാ​യ ചെ​റു​വ​ള്ളി പ​ശു​ക്ക​ളെ​യും പ​ദ്ധ​തി ബാ​ധി​ക്കും. ചെ​റു​വ​ള്ളി എ​സ്റ്റേ​റ്റ് തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ചെ​റു​വ​ള്ളി പ​ശു വ​ള​ർ​ത്ത​ൽ അ​നു​ബ​ന്ധ​വ​രു​മാ​ന​മാ​ണ്. പ​ദ്ധ​തി​ക്കാ​യി എ​സ്റ്റേ​റ്റ് തൊ​ഴി​ലാ​ളി​ക​ളെ മാ​റ്റി​പ്പാ​ർ​പ്പി​ക്കു​മ്പോ​ൾ ഇ​വ​യു​ടെ ആ​വാ​സ​വ്യ​വ​സ്ഥ മാ​റും. ഇ​ത് വി​ല​യി​രു​ത്തി ബ​ന്ധ​പ്പെ​ട്ട വ​കു​പ്പ്​ മൂ​ൻ​കൂ​ട്ടി ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നും നി​ർ​ദേ​ശി​ച്ചു.

എ​സ്​​റ്റേ​റ്റി​ന്‍റെ ഉ​ട​മ​സ്ഥാ​വ​കാ​ശ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ കേ​സ് ന​ട​ക്കു​ന്ന​താ​യും റി​പ്പോ​ർ​ട്ടി​ൽ വ്യ​ക്​​ത​മാ​ക്കി​യി​ട്ടു​ണ്ട്. തൃ​ക്കാ​ക്ക​ര ഭാ​ര​ത​മാ​താ കോ​ള​ജി​ലെ സോ​ഷ്യ​ൽ വ​ർ​ക്ക് വി​ഭാ​ഗം ത​യാ​റാ​ക്കി​യ റി​പ്പോ​ർ​ട്ട്​ ക​ഴി​ഞ്ഞ​ദി​വ​സ​മാ​ണ്​ ക​ല​ക്ട​ർ​ക്ക്​ സ​മ​ർ​പ്പി​ച്ച​ത്. ഈ ​റി​പ്പോ​ർ​ട്ട്​ പ​ഠി​ച്ച്​ ശി​പാ​ർ​ശ​ക​ൾ സ​മ​ർ​പ്പി​ക്കാ​നാ​യി സ​ർ​ക്കാ​ർ വി​ദ​ഗ്‌​ധ സ​മി​തി​യെ നി​യ​മി​ക്കും. ഈ ​സം​ഘം സാ​മൂ​ഹി​കാ​ഘാ​ത പ​ഠ​ന റി​പ്പോ​ർ​ട്ട് പ​ഠി​ച്ച​ശേ​ഷം, പ​ദ്ധ​തി ബാ​ധി​ത​രു​മാ​യി കൂ​ടി​ക്കാ​ഴ്ച‌ ന​ട​ത്തി സ​ർ​ക്കാ​റി​ന്​ ശി​പാ​ർ​ശ കൈ​മാ​റ​ണം. ഇ​തി​നു​ശേ​ഷ​മാ​കും ഭൂ​മി​​യേ​റ്റെ​ടു​ക്ക​ൽ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ ഉ​ണ്ടാ​വു​ക.

കുടിയൊഴിപ്പിക്കു​മ്പോ​ൾ ഉ​പ​കാ​ര​പ്ര​ദ​മ​ല്ലാ​താ​കു​ന്ന സ്ഥ​ലം കൂ​ടി ഏ​റ്റെ​ടു​ക്ക​ണം

എ​സ്റ്റേ​റ്റ് ല​യ​ങ്ങ​ളി​ൽ താ​മ​സി​ക്കു​ന്ന 238 കു​ടും​ബ​ങ്ങ​​ളെ​യും പു​റ​ത്തു​ള്ള 114 കു​ടും​ബ​ങ്ങ​ളെ​യും കു​ടി​യൊ​ഴി​പ്പി​ക്കേ​ണ്ടി​വ​രും. 238 എ​സ്റ്റേ​റ്റ് തൊ​ഴി​ലാ​ളി​ക​ളെ പ​ദ്ധ​തി ബാ​ധി​ക്കും. എ​സ്റ്റേ​റ്റ് തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​യി​ പ്ര​ത്യേ​ക പാ​ക്കേ​ജ് ന​ട​പ്പാ​ക്ക​ണം. 347 കു​ടും​ബ​ങ്ങ​ളു​ടെ മു​ഖ്യ​ഉ​പ​ജീ​വ​നം ഇ​ല്ലാ​താ​കും. 391 കു​ടും​ബ​ങ്ങ​ളു​ടെ വ​രു​മാ​ന​ത്തെ​യും ബാ​ധി​ക്കും. പ​ദ്ധ​തി​ക്കാ​യി ഭൂ​മി ഏ​റ്റെ​ടു​ക്കാ​ൻ 4(1) ച​ട്ട​പ്ര​കാ​രം വി​ജ്ഞാ​പ​നം മു​ത​ൽ ഭൂ​വു​ട​മ​ക​ൾ​ക്ക് വ​സ്തു ഇ​ട​പാ​ട്, വാ​യ്പ എ​ന്നി​വ​യി​ൽ പ്ര​യാ​സം നേ​രി​ടാം. ഇ​തി​ൽ പ​രി​ഹാ​രം ഉ​ണ്ടാ​ക​ണം.

സ്കൂ​ൾ മാ​റ്റി സ്ഥാ​പി​ക്ക​ണം

പ​ദ്ധ​തി പ്ര​ദേ​ശ​ത്ത് ഏ​ഴ് ആ​രാ​ധ​നാ​ല​യ​ങ്ങ​ളും ഒ​രു സ്‌​കൂ​ളു​മാ​ണു​ള്ള​ത്.

സ്കൂ​ൾ മാ​റ്റി സ്ഥാ​പി​ക്ക​ണം. ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ സം​ര​ക്ഷി​ക്കു​ക​യോ മാ​റ്റി സ്ഥാ​പി​ക്കു​ക​യോ ചെ​യ്യ​ണം.

അ​ഞ്ച് ക​ച്ച​വ​ട​സ്ഥാ​പ​ന​ങ്ങ​ളാ​ണ്​ പ​ദ്ധ​തി പ്ര​ദേ​ശ​ത്തു​ള്ള​ത്. ഇ​വ​ർ​ക്ക്​ ന​ഷ്ട​പ​രി​ഹാ​ര​ത്തി​നൊ​പ്പം ക​ച്ച​വ​ടം പു​ന:​സ്ഥാ​പി​ക്കാ​ൻ സ​ഹാ​യ​വും ന​ൽ​ക​ണം. പ​ദ്ധ​തി​മൂ​ലം വീ​ടു​ക​ളി​ലേ​ക്കും വ​സ്തു​ക്ക​ളി​ലേ​ക്കു​മു​ള്ള റോ​ഡ്​ ന​ഷ്ട​മാ​കു​ന്ന​വ​ർ​ക്ക് ബ​ദ​ൽ സൗ​ക​ര്യം ഒ​രു​ക്ക​ണം- റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.

Tags:    
News Summary - sabarimala airport

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.