ന്യൂഡൽഹി: ശബരിമല വിമാനത്താവള നിർമാണം അടക്കമുള്ള സംസ്ഥാനത്തെ വിഷയങ്ങൾ സംബന്ധിച്ച് കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയുമായി കേരള സർക്കാറിന്‍റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധി കെ.വി. തോമസ് കൂടിക്കാഴ്ച നടത്തി.
കൊച്ചി, മധുര തിരുവനന്തപുരം എന്നീ സമീപ വിമാനത്താവളങ്ങളെക്കുറിച്ചുള്ള പഠന റിപ്പോർട്ട് ലഭിക്കുന്ന മുറക്ക് ശബരിമല വിമാനത്താവളത്തിന് അനുമതി നൽകാനാവുമെന്ന് മന്ത്രി അറിയിച്ചതായി കൂടിക്കാഴ്ചക്ക് ശേഷം കെ.വി. തോമസ് പറഞ്ഞു.
കണ്ണൂരിൽനിന്ന് കൂടുതൽ അന്താരാഷ്ട്ര വിമാന സർവിസുകൾക്ക് അനുമതി നൽകുമെന്ന് മന്ത്രി ഉറപ്പു നൽകിയിട്ടുണ്ട്. കരിപ്പൂർ റൺവേ ദീർഘിപ്പിക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കണം. സീസണുകളിൽ വിമാന ടിക്കറ്റ് നിരക്ക് വർധനവ് നിയന്ത്രിക്കുന്നതിന് കൂടുതൽ സീറ്റുകൾ ലഭ്യമാക്കുന്നതിനും കൂടുതൽ സർവിസുകൾ ആരംഭിക്കുന്നതിനും ശ്രമങ്ങളുണ്ടാവണം. കാസർകോട്, പെരിയ എയർസ്ട്രിപ് അനുമതി തുടങ്ങിയ വിഷയങ്ങൾ കൂടിക്കാഴ്ചയിൽ ചർച്ചയായതായും അനുകൂല സമീപനമാണ് മന്ത്രിയുടെ ഭാഗത്തുനിന്ന് ഉണ്ടായതെന്നും കെ.വി. തോമസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.