പത്തനംതിട്ട: ശബരിമല ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളത്തിന് ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുക്കുന്നതിന് പണം കോടതിയിൽ കെട്ടിെവക്കാനുള്ള വ്യവസ്ഥ ഹൈകോടതി റദ്ദാക്കിയതോടെ വിമാനത്താവള പദ്ധതി അനന്തമായി നീളാൻ സാധ്യത.
പദ്ധതി ഗണപതിക്കല്യാണംപോലെ ആകില്ലെന്നാണ് ജൂലൈ 28ന് മുഖ്യമന്ത്രി പറഞ്ഞത്. എന്നാൽ, ഗണപതിക്കല്യാണംപോലെ നീളുമെന്നാണ് പുതിയ വിധിയോടെ വ്യക്തമാകുന്നത്. ലാൻഡ് അക്വിസിഷൻ ആക്ട് അനുസരിച്ച് ഏറ്റെടുക്കാവുന്നത് സ്വകാര്യഭൂമിയാണ്.
ചെറുവള്ളി സർക്കാർ ഭൂമിയാണെന്ന് കാണിച്ചാണ് പാലാ കോടതിയിൽ OS No 72/19 നമ്പറായി സർക്കാർ കേസ് ഫയൽ ചെയ്തിരിക്കുന്നത്. ഇതിൽ എതിർകക്ഷികൾ ഭൂമിയുടെ ൈകവശക്കാരായ അയന ചാരിറ്റബിൾ ട്രസ്റ്റ്, ഭൂമിയുടെ മുൻ ൈകവശക്കാരായ ഹാരിസൺസ് മലയാളം കമ്പനി എന്നിവയാണ്.
കൈവശക്കാരാണോ സർക്കാറാണോ ഭൂമിയുടെ ഉടമസ്ഥർ എന്നതിൽ തീർപ്പായശേഷമെ ഭൂമിയുടെ വില ഒടുക്കേണ്ടിവരുമോ ഇല്ലയോ എന്നതിൽ തീരുമാനം എടുക്കാൻ കഴിയൂവെന്ന അവസ്ഥയാണ് വെള്ളിയാഴ്ചെത്ത ഹൈകോടതി വിധിയിലൂടെ ഉണ്ടായിരിക്കുന്നത്.
ലാൻഡ് അക്വിസിഷൻ ആക്ടിൽ പണം നൽകി ഭൂമി ഏറ്റെടുക്കുന്നതിന് ഉത്തരവിറക്കാൻ അധികാരം കലക്ടർക്കാണ് നൽകിയിരിക്കുന്നത്. ഏതു പദ്ധതിക്കുവേണ്ടി, എത്രത്തോളം ഭൂമി, പദ്ധതിയുടെ സാധ്യതപഠനം തുടങ്ങിയവയെല്ലാം പൂർത്തിയായശേഷമാണ് കലക്ടർ ഇത്തരത്തിൽ ഉത്തരവിറക്കേണ്ടതെന്ന് നിയമം അനുശാസിക്കുന്നു.
ഇതൊന്നും ചെറുവള്ളിയുടെ കാര്യത്തിൽ പാലിക്കപ്പെട്ടിരുന്നില്ല. കലക്ടർക്കുപകരം റവന്യൂ സെക്രട്ടറിയാണ് ഭൂമി വില നൽകി ഏറ്റെടുക്കാൻ ഉത്തരവിറക്കിയത്. പാലാ കോടതിയിലെ ഉടമസ്ഥത തർക്കം തീരണെമങ്കിൽ വർഷങ്ങളെടുക്കുമെന്ന് നിയമവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. സബ്കോടതിയിൽ തീർപ്പുണ്ടായാലും തോൽക്കുന്നവർ അപ്പീൽ പോകും. അതിനാൽ പദ്ധതി അനന്തമായി നീളും. പദ്ധതി അയ്യപ്പനും മാളികപ്പുറവും തമ്മിലെ വിവാഹംപോലെ അനന്തമായി നീളുകേയ ഉള്ളൂവെന്ന് ഭൂസമരക്കാർ ചൂണ്ടിക്കാട്ടുന്നു.
ശബരിമല വിമാനത്താവളത്തിന് ഏെറ്റടുക്കുന്ന ചെറുവള്ളി എസ്റ്റേറ്റ് ഭൂമിക്ക് കേമ്പാളവില നൽകിയാൽ സംസ്ഥാനത്ത് മിച്ചഭൂമി കേസ് നടന്നുവരുന്ന 1,30,000 ഏക്കർ ഭൂമിക്കും വില നൽകേണ്ടിവരും. അതോടെ ഭൂപരിഷ്കരണ നിയമം പാടെ അപ്രസക്തമാകുമെന്ന് നിയമവിദഗ്ധർ ചൂണ്ടിക്കാട്ടിയിരുന്നു.
ചെറുവള്ളി ഭൂമി ഏറ്റെടുക്കാൻ സർക്കാർ വളഞ്ഞവഴി തേടുകയായിരുെന്നന്നും കോടതി അത് നേരെ ആക്കിയിരിക്കുകയാണെന്നും റവന്യൂ വകുപ്പ് മുൻ ഗവ. പ്ലീഡർ സുശീല ആർ. ഭട്ട് 'മാധ്യമ'ത്തോട് പറഞ്ഞു.
ഏതുവിധേനയും ചെറുവള്ളി എസ്റ്റേറ്റിന് വില നൽകി ഏെറ്റടുക്കുക എന്ന നിർബന്ധബുദ്ധിയോടെയാണ് സർക്കാർ നീങ്ങിയതെന്നും സുശീലഭട്ട് ചൂണ്ടിക്കാട്ടി. അതേസമയം, ഹൈകോടതി വിധി സ്വാഗതാർഹമാണെന്ന് ബിലീവേഴ്സ് ചർച്ച് വക്താവ് ഫാ. സിജോ പന്തപ്ലാക്കൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.