ശബരിമല: വാടക കുടിശികയുള്ള സ്ഥാപനങ്ങൾ അടച്ചു പൂട്ടാനൊരുങ്ങി ദേവസ്വം ബോർഡ്. കരാർ കാലാവധി അവസാനിച്ചിട്ടും കുടി ശിക തുക അടയ്ക്കാത്ത സ്ഥാപങ്ങൾക്കെതിരെയാണ് ചൊവ്വാഴ്ച രാവിലെ പത്തു മണിയോടെ നടപടിയുമായി ഉദ്യോഗസ്ഥർ എത്തിയത്. ഇത ോടെ കടകൾ കൂട്ടത്തോടെ അടച്ചിടുമെന്ന് വ്യാപാരികൾ ഭീഷണി മുഴക്കി.
നിലയ്ക്കൽ മുതൽ സന്നിധാനം വരെയുള്ള 122 കച്ച വട സ്ഥാപനങ്ങളിൽ നിന്ന് 15 കോടിയോളം രൂപയാണ് ദേവസ്വം ബോർഡിന് കുടിശിക ഇനത്തിൽ ലഭിക്കാനുള്ളത്. സന്നിധാനത്ത് മാത്രം 40 കടകളാണ് കുടിശിക അടയ്ക്കാനുള്ളത്. മേട മാസ പൂജയ്ക്ക് മുമ്പായി കുടിശിക തീർക്കണമെന്ന് കാണിച്ച് സ്ഥാപന ഉടമകൾക്ക് ദേവസ്വം ബോർഡ് നോട്ടീസ് നൽകിയിരുന്നു. എന്നാൽ മേട മാസ പൂജ അവസാനിക്കാൻ ദിനങ്ങൾ മാത്രം അവശേഷിക്കെയും കുടിശിക അടയ്ക്കാൻ വ്യാപാരികൾ തയാറാകാതിരുന്നതാണ് നടപടിക്ക് ഇടയാക്കിയത്.
മണ്ഡല - മകരവിളക്ക് ഉത്സവത്തിൻെറ അവസാന ഘട്ടത്തിലും അടച്ചുപൂട്ടൽ നടപടിക്ക് ബോർഡ് മുതിർന്നിരുന്നു. അന്ന് വ്യാപാരികളുടെ കൂട്ട പ്രതിക്ഷേധത്തെ തുടർന്ന് നടപടിയിൽ നിന്ന് ഉദ്യോഗസ്ഥർ പിന്തിരിയുകയായിരുന്നു. കഴിഞ്ഞ ആഗസ്റ്റ് മാസമുണ്ടായ മഹാപ്രളയത്തിന് മുമ്പ് മുൻ വർഷത്തേക്കൾ ലക്ഷങ്ങൾ കൂട്ടി കടകൾ ലേലം കൊണ്ടവർക്കാണ് കുടിശിക അധികവും.
പ്രളയത്തെ തുടർന്നുണ്ടായ നാശ നഷ്ടവും യുവതി പ്രവേശന വിധിയെ തുടർന്ന് തുലാമാസത്തിലും മണ്ഡല - മകര വിളക്ക് കാലത്തും ശബരിമലയിലും പരിസര പ്രദേശങ്ങളിലുമുണ്ടായ സംഘർഷാവസ്ഥയും കാരണം തീർത്ഥാടകരുടെ വരവ് ഗണ്യമായി കുറഞ്ഞതും വൻ നഷ്ടമുണ്ടാക്കി എന്നതാണ് വ്യാപാരികളുടെ പക്ഷം. ഇക്കാരണങ്ങളാലാണ് കുടിശിക ഉണ്ടായതെന്നും കുടിശിക അടച്ചു തീർക്കാൻ സമയം അനുവദിക്കണമെന്നുമാണ് വ്യാപാരികളുടെ ആവശ്യം. സ്ഥാപനങ്ങൾ ബലമായി അടച്ചു പൂട്ടുന്ന പക്ഷം അടുത്ത മാസ പൂജയിലടക്കം കടകൾ അടച്ചിടുമെന്ന നിലപാടിലാണ് വ്യാപാരികൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.