തിരുവനന്തപുരം: നാമജപങ്ങളുമായി സമാധാനപരമായ മാർഗത്തില്‍ പ്രക്ഷോഭം നയിച്ചുവന്ന സ്ത്രീകള്‍ ഉള്‍പ്പെടെ ഭക്തജനങ്ങളെ പൊലീസ് തല്ലിച്ചതച്ചെന്നാരോപിച്ച് സംഘ്പരിവാർ സംഘടനകൾ ഉൾപ്പെടുന്ന ശബരിമല കർമസമിതി വ്യാഴാഴ്ച ഹർത്താലിന് ആഹ്വാനം നൽകി. രാവിലെ ആറുമുതൽ വൈകീട്ട് ആറുവരെയാണ് ഹർത്താൽ. ബി.ജെ.പി നേതൃത്വം നൽകുന്ന ദേശീയ ജനാധിപത്യ സഖ്യവും (എന്‍.ഡി.എ) പിന്തുണ പ്രഖ്യാപിച്ചു.
ഹര്‍ത്താല്‍ തികച്ചും സമാധാനപരമായിരിക്കണമെന്നും നേതാക്കൾ അഭ്യർഥിച്ചു. ശിവസേനയും ഹർത്താലിന് ആഹ്വാനംചെയ്തു. ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ ശബരിമല സംരക്ഷണ സമിതിയും വ്യാഴാഴ്ച ഹർത്താൽ പ്രഖ്യാപിച്ചിട്ടുണ്ട്.
ബുധനാഴ്ച അർധരാത്രി മുതൽ വ്യാഴാഴ്ച രാത്രി 12 വരെ 24 മണിക്കൂറാണ് ഹർത്താലെന്ന് അന്താരാഷ്ട്ര ഹിന്ദു പരിഷത്ത് സംസ്ഥാന ജനറൽ സെക്രട്ടറി എം. ബിജിത്ത് അറിയിച്ചു. അയ്യപ്പഭക്തരെയും നവരാത്രി ആഘോഷം നടക്കുന്ന പ്രധാന ക്ഷേത്രങ്ങളെയും പാല്‍, പത്രം, ആശുപത്രി തുടങ്ങിയ അവശ്യസേവനങ്ങളെയും ഒഴിവാക്കിയതായി അറിയിപ്പിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.