കൊച്ചി: ശബരിമല ക്ഷേത്രത്തിലെ സ്ത്രീപ്രവാഹനങ്ങള്ക്ക് പാസ് നല്കിയാല് ആ വിവരം നിലക്കലിലേക്ക് അറിയിക്കുന്ന സംവിധാനമാണ് ഒരുക്കുന്നതെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. നിയന്ത്രണം സംബന്ധിച്ച കൂടുതല്‍ കാര്യങ്ങള്‍ സത്യവാങ്മൂലമായി സമര്‍പ്പിക്കാമെന്നും സര്‍ക്കാര്‍ ഉറപ്പുനല്‍കി.വേശന വിഷയവുമായി ബന്ധപ്പെട്ട് ചിലർ കലക്കവെള്ളത്തിൽ മീൻപിടിക്കാൻ ശ്രമിക്കുകയാണെന്ന് ഹൈകോടതി. മണ്ഡല-മകരവിളക്ക് കാലെത്ത നിയന്ത്രണങ്ങള്‍ ഭക്തരെ പ്രയാസപ്പെടുത്തുന്നതാണെന്ന് പ്രഥമദൃഷ്ട്യാ തോന്നുമെങ്കിലും സുരക്ഷസാഹചര്യം പരിഗണിക്കുമ്പോള്‍ തെറ്റുപറയാനാവില്ലെന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.
സുരക്ഷയുടെ ഭാഗമായി നിയന്ത്രണങ്ങൾ ഒരുക്കലല്ലാതെ സര്‍ക്കാറിന് മറ്റെന്താണ് ചെയ്യാനാവുക. തിരശ്ശീലക്ക് പിറകില്‍ മറഞ്ഞിരിക്കുന്ന ചിലര്‍ ഇൗ സാഹചര്യങ്ങൾ ഉപയോഗിക്കാന്‍ ശ്രമിച്ചേക്കുമെന്ന ആശങ്കയും കോടതി വ്യക്തമാക്കി. തീർഥാടകരുടെ വാഹനങ്ങള്‍ പ്രാദേശിക പൊലീസ് സ്റ്റേഷനില്‍നിന്ന് പാസ് വാങ്ങണമെന്ന സര്‍ക്കാര്‍ നിര്‍ദേശം ചോദ്യംചെയ്ത് കാക്കനാട് എം.ജി.എസ് ലോജിസ്റ്റിക്സ് മാനേജിങ് പാര്‍ട്ണർ എം. എസ്. അനില്‍കുമാര്‍ നൽകിയ ഹരജിയിലാണ് നിരീക്ഷണം.
ടൂറിസ്റ്റ് വാഹന സർവിസ് നടത്തുന്ന തങ്ങളുടെ വാഹനത്തിലെത്തുന്ന തീർഥാടകരുടെ പേരുവിവരം പൊലീസിന് കൈമാറണമെന്ന നിർദേശം പ്രായോഗികമല്ലെന്നായിരുന്നു ഹരജിക്കാരെൻറ വാദം. ഇത് വാഹനങ്ങൾ കൈകാര്യം ചെയ്യുന്നവരിലും തീർഥാടകരിലും ആശയക്കുഴപ്പമുണ്ടാക്കും. തീർഥാടകരുടെ എണ്ണവും തങ്ങളുടെ തൊഴിലവസരവും കുറക്കുമെന്നും ചൂണ്ടിക്കാട്ടിയിരുന്നു.
എന്നാൽ, വാഹനങ്ങള്‍ പരിശോധിക്കാനുള്ള അധികാരം പൊലീസിനുണ്ടെന്ന് കോടതി വ്യക്തമാക്കി. ഭക്തര്‍ വരുന്ന സ്ഥലത്തെ പൊലീസ് സ്റ്റേഷനിൽനിന്ന് പാസ് വാങ്ങുന്നത് നിലക്കലിലെ പാര്‍ക്കിങ് എളുപ്പമാക്കും. ശബരിമലയില്‍ കലാപകാരികള്‍ വരാന്‍ സാധ്യതയുണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗ റിപ്പോർട്ടിൽ പറയുന്നതായി സർക്കാർ ചൂണ്ടിക്കാട്ടുന്നു. ഇൗ സാഹചര്യത്തിൽ നിയന്ത്രണങ്ങള്‍ വേണ്ടിവരും. സമാന ആവശ്യമുന്നയിക്കുന്ന പൊതുതാല്പര്യഹരജി കഴിഞ്ഞദിവസം ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് തള്ളിയതാണ്. അതിനാല്‍ ഇൗ ഹരജി പരിഗണിക്കേണ്ട കാര്യമില്ലെന്നും കോടതി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.