കോട്ടയം: ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ എൻ.എസ്.എസും ആർ. ബാലകൃഷ്ണപിള്ളയും ഇടയുന്നു. സർക്കാർ നിലപാടിനെതിരെ എൻ.എസ്.എസ് പരസ്യമായി രംഗത്തെത്തുേമ്പാൾ ഡയറക്ടർ ബോർഡ് അംഗമായ ആർ. ബാലകൃഷ്ണപിള്ളയുടെ വേറിട്ട നിലപാടാണ് നേതൃത്വത്തെ ചൊടിപ്പിച്ചത്. കൊല്ലത്ത് എൽ.ഡി.എഫ് രാഷ്ട്രീയ വിശദീകരണ യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയനൊപ്പം വേദി പങ്കിട്ട കേരള കോൺഗ്രസ് ബി നേതാവായ പിള്ള, ശബരിമല വിഷയത്തിൽ സർക്കാറിനെതിരെ നടക്കുന്ന സമരം സവർണമേധാവിത്വമാണെന്ന് തുറന്നടിച്ചു.
അധഃസ്ഥിതർക്കായി ജാഥ നയിച്ച സമുദായചാര്യൻ മന്നത്ത് പദ്മനാഭെൻറ നാട്ടിലാണ് ഇത്തരമൊരു സമരമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ശനിയാഴ്ച പെരുന്നയിലെ ബജറ്റ് അവതരണ സമ്മേളനത്തിൽ ജി. സുകുമാരൻ നായർ പിള്ളയുടെ പേര് പരാമർശിക്കാതെ അഭിപ്രായവ്യത്യാസം പ്രകടമാക്കിയിരുന്നു. തീരുമാനത്തിന് സമുദായ അംഗങ്ങൾ ഒറ്റക്കെട്ടായി പിന്തുണക്കുേമ്പാൾ ഒരാൾ മാത്രം വേറിട്ടുനിൽക്കുന്നുവെന്നായിരുന്നു കുറ്റപ്പെടുത്തൽ. ശബരിമലയിലെ വിശ്വാസസംരക്ഷണത്തിന് നാമജപഘോഷയാത്രക്ക് തുടക്കമിട്ടത് എൻ.എസ്.എസ് ആണ്. എന്നാൽ, ബാലകൃഷ്ണപിള്ള നേതൃത്വം നൽകുന്ന പത്തനാപുരം താലൂക്ക് യൂനിയനിൽ നാമജപഘോഷയാത്ര നടത്തിയില്ല.
സുപ്രീംകോടതി പുനഃപരിശോധന ഹരജി പരിഗണിക്കുന്നതുവരെ സമുദായസംഘടനകളെ പിണക്കാതെ മുന്നോട്ടുപോകാനാണ് എൽ.ഡി.എഫ് തീരുമാനം. സാഹചര്യം മുതലെടുത്ത് ഇടതുമുന്നണി പ്രവേശനം നേടാനും നായർ സമുദായത്തിൽപെട്ട ഒരാളെന്ന നിലയിൽ മകനെ മന്ത്രിയാക്കാനും കഴിയുെമന്നാണ് പിള്ളയുടെ കണക്കുകൂട്ടൽ. എൻ.എസ്.എസ് ഭാരവാഹിയായ ഒരാളെ കൂടെനിർത്തിയാൽ സമുദായത്തിനോട് സി.പി.എം എതിരല്ലെന്ന് വരുത്തി മുഖം രക്ഷിക്കാൻ സർക്കാറിനും കഴിയും.
ഇതിനായി ഗണേഷ് കുമാറിനെ മന്ത്രിയാക്കാനും നീക്കമുണ്ട്. എൻ.എസ്.എസ്-എസ്.എൻ.ഡി.പി വിശാല ഹിന്ദുെഎക്യം തകർത്തത് ജി. സുകുമാരൻ നായരാണെന്ന വെള്ളാപ്പള്ളി നടേശെൻറ വിമർശനം നേരിടാൻ അന്ന് ബാലകൃഷ്ണപിള്ളയെയാണ് എൻ.എസ്.എസ് ഉപയോഗപ്പെടുത്തിയത്. ഇതേതുടർന്നാണ് യു.ഡി.എഫ് സർക്കാറിെൻറ കാലത്ത് മുന്നാക്ക വികസന കോർപറേഷൻ ചെയർമാൻ സ്ഥാനം പിള്ളക്ക് കിട്ടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.