പത്തനംതിട്ട: ആയിരങ്ങൾ ഉരുവിട്ട ശരണമന്ത്രങ്ങളുടെ അകമ്പടിയിൽ ശബരിമലയിലേക്ക് തങ്കഅങ്കി വഹിച്ചുള്ള രഥഘോഷയാത്ര ആറന്മുള പാര്‍ഥസാരഥി ക്ഷേത്രത്തില്‍നിന്ന് ആരംഭിച്ചു.
തിങ്കളാഴ്ച രാവിലെ ഏഴിനാണ് ആയിരക്കണക്കിന് അയ്യപ്പഭക്തരുടെ സാന്നിധ്യത്തില്‍ ആറന്മുളയില്നിന്ന് രഥം പുറപ്പെട്ടത്. ആറന്മുള ക്ഷേത്രത്തിെൻറ സ്ട്രോങ് റൂമില്‍ സൂക്ഷിച്ചിരുന്ന തങ്കഅങ്കി നേരത്തേ ദേവസ്വം അധികാരികള്‍ ഏറ്റുവാങ്ങി ക്ഷേത്രത്തില്‍ ദര്ശനത്തിനുെവച്ചിരുന്നു. സായുധ പൊലീസിെൻറ അകമ്പടിയില്‍ തങ്കഅങ്കി പുറത്തേക്ക് എഴുന്നള്ളിച്ചു. ശബരിമല ക്ഷേത്രമാതൃകയില്‍ തയാറാക്കിയ രഥത്തിലേക്ക് തങ്കഅങ്കി സ്ഥാപിച്ചു. ഘോഷയാത്ര 26ന് വൈകീട്ട് സന്നിധാനത്തെത്തും.
യാത്രവഴിയിലെ അമ്പതോളം ക്ഷേത്രങ്ങളില്‍ സ്വീകരണം ഒരുക്കിയിട്ടുണ്ട്. 26ന് ഉച്ചകഴിഞ്ഞ് പമ്പയില്‍ എത്തും. ആറുമണിയോടെ ശരംകുത്തിയില്‍ ആചാരപൂർവമുള്ള സ്വീകരണം നല്‍കും. 6.25ന് പതിനെട്ടാംപടി കയറി കൊണ്ടുവരുന്ന തങ്ക അങ്കിപ്പെട്ടി ശ്രീകോവിലിലേക്ക് ക്ഷേത്രതന്ത്രിയും മേല്‍ശാന്തിയും ചേര്‍ന്ന് ഏറ്റുവാങ്ങും. അതിനുശേഷം തങ്കഅങ്കി ചാര്‍ത്തിയുള്ള മഹാദീപാരാധന.
41 ദിവസത്തെ ശബരിമല മണ്ഡല മഹോത്സവത്തിെൻറ സമാപന ദിനമായ ഡിസംബർ 27ന് പുലര്‍ച്ച മൂന്നിന് ക്ഷേത്രനട തുറക്കും. മകരവിളക്ക് ഉത്സവത്തിന് 30ന് വൈകീട്ട് അഞ്ചിന് നട തുറക്കും. ജനുവരി 15നാണ് മകരവിളക്ക്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.