ശബരിമല: മോദി ശ്രമിച്ചത് വിഭാഗീയത ആളിക്കത്തിക്കാൻ -ഉമ്മൻചാണ്ടി

തിരുവനന്തപുരം: ശബരിമല പ്രശ്​നത്തിൽ വിഭാഗീയത ആളിക്കത്തിക്കാനാണ്​ പ്രധാനമന്ത്രി നരേന്ദ്ര മോദി ശ്രമിച്ചതെന ്ന്​ കോൺഗ്രസ്​ പ്രവർത്തക സമിതിയംഗം ഉമ്മൻചാണ്ടി. പ്രധാനമന്ത്രി പറഞ്ഞ കാര്യങ്ങളിൽ വിശ്വസിക്കുന്നെങ്കിൽ, വിഷയത്തിൽ പരിഹാരമുണ്ടാക്കാൻ കഴിയുംവിധം നിയമനിർമാണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഒരു പ്രധാനമന്ത്രിയിൽ നിന്ന്​ ഉണ്ടാകാൻ പാടില്ലാത്ത പ്രസംഗമാണ് ​മോദി നടത്തിയത്​. എരിതീയിൽ എണ്ണയൊഴിച്ചാണ്​ അദ്ദേഹം മടങ്ങിയത്​. പാര്‍ലമ​​െൻറിലും പത്തനംതിട്ടയിലും മാത്രമല്ല, പൊതുസമൂഹത്തിലും ശബരിമല വിഷയത്തില്‍ ഒരു നിലപാടാണ് കോൺഗ്രസിനും യു.ഡി.എഫിനും. ശബരിമല രാഷ്​ട്രീയ പ്രശ്​മാക്കരുതെന്നാണ്​ കോൺഗ്രസ്​ നിലപാട്​.

ബി.ജെ.പി.യും ആര്‍.എസ്.എസുമാണ് അവസരത്തിനൊത്ത് നിലപാട് മാറ്റ​ുന്നത്​. അഭിപ്രായ സമന്വയം നടത്താതെ കോടതിവിധിയുടെ ബാധ്യതയെക്കുറിച്ച് മാത്രം ചിന്തിച്ച് മുന്നോട്ടു പോകുകയാണ് മുഖ്യമന്ത്രി ചെയ്തത്. എല്ലാ വിഭാഗങ്ങളുടെയും വികാരങ്ങളും വിചാരങ്ങളും വിശ്വാസങ്ങളും കണക്കിലെടുക്കേണ്ടതും സര്‍ക്കാറി​​​െൻറ കടമയാണെന്ന്​ ഉമ്മൻചാണ്ടി പറഞ്ഞു.


Tags:    
News Summary - Sabarimala Oommen Chandy -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.