പമ്പ: ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ പ്രതിഷേധ പരിപാടികളിലേർപ്പെട്ടവരെ പൊലീസ് പമ്പയിൽ വെച്ച് കസ്റ്റഡിയിലെടുത്തു. ആചാര സംരക്ഷണ സമിതി ജനറൽ കൺവീനറും പന്തളം ക്ഷേത്ര ഉപദേശക സമിതി അധ്യക്ഷനുമായ പൃഥ്വിപാൽ, ഹിന്ദു െഎക്യവേദി മുൻ ജനറൽ സെക്രട്ടറി ഭാർഗവറാം എന്നിവരെയാണ് കരുതൽ നടപടിയുടെ ഭാഗമായി പൊലീസ് കസ്റ്റഡിയിലെടുത്തത്.
ഇന്ന് വൈകിട്ട് 8 മണിയോടെയാണ് അറസ്റ്റ് ചെയ്തത്. ഇരുമുടിക്കെട്ടില്ലാതെയായിരുന്നു പൃഥ്വിപാൽ എത്തിയത്. പമ്പയിൽ നിന്നും ത്രിവേണി പാലത്തിലേക്ക് കടക്കാനൊരുങ്ങവേ ആയിരുന്നു അറസ്റ്റ്. പൃഥ്വിപാലിനെ തിരികെ അയക്കാനാണ് പൊലീസ് നീക്കം.
അതേസമയം, ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ. പി ശശികലയെ രാത്രി എട്ടരയോടെ മരക്കൂട്ടത്ത് വെച്ച് പൊലീസ് തടഞ്ഞു. ഇരുമുടിക്കെട്ടുമായാണ് ഇവർ എത്തിയത്. ആട്ടവിശേഷ ഉത്സവ ദിവസവും ഇവർ ഇരുമുടിക്കെട്ടുമായി സന്നിധാനത്ത് എത്തിയിരുന്നു. പൊലീസ് തടഞ്ഞതിനെ തുടർന്ന് ശശികലയും ഒപ്പമുള്ളവരും മരക്കൂട്ടത്ത് നാമം ജപിച്ച് പ്രതിഷേധിച്ചു. രാത്രി ഏറെ വൈകിയും ശശികലയെ പോലീസ് സന്നിധാനത്തേക്ക് കടത്തിവിട്ടിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.