കോട്ടയം: ശബരിമല യുവതി പ്രവേശന വിഷയത്തിൽ സുപ്രീംകോടതിയുടെ പുതിയ വിധിയുടെ അടി സ്ഥാനത്തിൽ ശബരിമലയുമായി ബന്ധപ്പെട്ട മുഴുവൻ കേന്ദ്രങ്ങളിലും സുരക്ഷ ശക്തമാക്ക ാൻ പൊലീസ് തീരുമാനം.
എരുമേലിയിലും പമ്പയിലും സന്നിധാനത്തും യുവതികൾ എത്തുമെന്ന ാണ് ഇൻറലിജൻസ് റിപ്പോർട്ട്. പുതിയ കോടതി വിധി പരിഗണിച്ച് കോട്ടയം, ഇടുക്കി, പത്ത നംതിട്ട ജില്ലകളിൽനിന്ന് ശബരിമലക്കുള്ള എല്ലാ വഴികളിലും കനത്ത സുരക്ഷ ഏർപ്പെടുത ്തണമെന്നാണ് പൊലീസ് രഹസ്യാന്വേഷണ വിഭാഗത്തിെൻറ നിർദേശം. ഇതിെൻറ അടിസ്ഥാനത്തിൽ പുല്ലുമേടടക്കം പരമ്പരാഗത കാനനപാതകളിലും വനമേഖലകളിലും സുരക്ഷ ഏർപ്പെടുത്തും.
രഹസ്യാന്വേഷണ വിഭാഗത്തിെൻറയും കോടതി വിധിയുടെയും അടിസ്ഥാനത്തിൽ സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയും ശബരിമല പൊലീസ് ചീഫ് കോഓഡിനേറ്റർ ഷേയ്ക്ക് ദർവേശ് സാഹിബും 18ന് ഈമേഖലകളിൽ സന്ദർശനം നടത്തും.
എരുമേലി, കാളകെട്ടി അടക്കം പ്രധാന കേന്ദ്രങ്ങളിലെ സുരക്ഷ ക്രമീകരണങ്ങളും അവർ വിലയിരുത്തും. ശബരിമലയുടെ ചുമതലയുള്ള മുഴുവൻ ഉദ്യോഗസ്ഥരും ഡി.ജി.പിക്കൊപ്പം ഉണ്ടാകും. മണ്ഡലകാലം അടുത്തദിവസം ആരംഭിക്കാനിരിക്കെ, കോടതി വിധി ആഭ്യന്തര വകുപ്പിെന വൻ പ്രതിസന്ധിയിലാക്കുകയാണ്. വനിത പൊലീസിെൻറ സാന്നിധ്യം സന്നിധാനത്തും പ്രധാന കേന്ദ്രങ്ങളിലും വേണ്ടെന്ന തീരുമാനം പുതിയ വിധിയുടെ അടിസ്ഥാനത്തിൽ മാറ്റാനും ആലോചനയുണ്ട്.
എന്നാൽ, വനിത പൊലീസ് സാന്നിധ്യം വിമർശനത്തിന് ഇടയാക്കരുതെന്ന നിർദേശവും പൊലീസ് തലപ്പത്തുണ്ട്. ശബരിമല വിഷയത്തിൽ പുതിയ ദേവസ്വം ബോർഡ് ഭാരവാഹികളുടെകൂടി അഭിപ്രായത്തിനും മുഖ്യപരിഗണന നൽകാനാണ് സർക്കാർ തീരുമാനം. എൻ. വാസു ചുമതലയേറ്റ ശേഷം ഇക്കാര്യത്തിൽ ബോർഡിെൻറ നിലപാട് വ്യക്തമാക്കും. വിശ്വാസികൾക്കൊപ്പമായിരിക്കും ദേവസ്വം ബോർഡ് എന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.
രാഷ്ട്രീയക്കാരനല്ലാത്ത ഒരാൾ ബോർഡിെൻറ തലപ്പത്ത് വന്ന സാഹചര്യത്തിൽ അദ്ദേഹത്തിെൻറ നിലപാടുകൾ ഇക്കാര്യത്തിൽ സർക്കാറിന് ഗുണം ചെയ്യുമെന്നുമാണ് വിലയിരുത്തൽ. അടുത്തദിവസം ബോർഡ് യോഗം ചേരുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.