ശബരിമല കർമസമിതി നേതൃത്വത്തിൽ ബുധനാഴ്ച സംസ്ഥാനത്തെ ദേശീയപാതകളടക്കം പ്രധാനറോഡുകൾ കേന്ദ്രീകരിച്ച് ഒരുമണിക്കൂർ നീണ്ട സമരത്തിൽ ഗതാഗതം സ്തംഭിച്ചു. അയ്യപ്പമന്ത്രങ്ങൾ ഉരുവിട്ടാണ് റോഡുകൾ പ്രതിഷേധക്കാർ കൈയടക്കിയത്. വിവിധ ജില്ലകളിലെ പ്രധാനറോഡുകൾ ഉപരോധിച്ച് നടത്തിയ സമരത്തിൽ സ്ത്രീകളടക്കം പെങ്കടുത്തു.
സംസ്ഥാന സർക്കാറിെൻറ നിലപാട് മാറ്റാത്ത സാഹചര്യത്തിലാണ് റോഡ് ഉപരോധം അടക്കം സമരത്തിലേക്ക് ഇറങ്ങിയത്.
ചിലയിടങ്ങളിൽ നേരിയ സംഘർഷവമുണ്ടായി. പ്രതിഷേധങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത് നായർ സർവിസ് സൊസെറ്റിയാണ്. എൻ.എസ്.എസിന് സ്വാധീനമുള്ള മേഖലകളിൽ പ്രതിഷേധ പരിപാടികളിൽ സ്ത്രീകളടക്കമുള്ളവരുടെ സാന്നിധ്യം ഉറപ്പാക്കാൻ കരയോഗങ്ങൾക്ക് അനൗദ്യോഗിക നിർദേശം നൽകിയതായാണ് വിവരം. ഇതിനൊപ്പം ക്ഷേത്രങ്ങൾക്കുമേൽ സംസ്ഥാന സർക്കാറിെൻറ അവകാശം ചോദ്യംചെയ്യാനാകുമെന്നും കണക്കുകൂട്ടുന്നു. ശബരിമല വിഷയത്തിൽ എൻ.എസ്.എസ് പിന്തുണയോടെ സമരമാർഗത്ത് ഉറച്ചുനിൽക്കാനാണ് ബി.ജെ.പിയുടെ തീരുമാനം.
ശബരിമലയിൽ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധിക്കെതിരെ എൻ.ഡി.എ നേതൃത്വത്തിൽ പന്തളത്തുനിന്ന് ശബരിമല സംരക്ഷണയാത്ര ആരംഭിച്ചിട്ടുണ്ട്. ആലപ്പുഴ, കൊല്ലം ജില്ലകളിലെ പര്യടനത്തിനുശേഷം 15ന് തിരുവനന്തപുരത്ത് സെക്രേട്ടറിയറ്റിൽ സമാപിക്കും. ഇതിനു പിന്നാലെ ഇൗമാസം 17ന് നിലക്കലില്‍ മഹിള മോര്‍ച്ച നേതൃത്വത്തില്‍ ഉപവാസസത്യഗ്രഹവും ബി.ജെ.പി നടത്തുന്നുണ്ട്.
ശബരിമലയിൽ സ്ത്രീപ്രവേശനവിധി പുനഃപരിശോധിക്കാൻ സർക്കാറും ദേവസ്വം ബോർഡും തയാറാകണമെന്ന് ആവശ്യപ്പെട്ട് ശബരിമല കർമസമിതി നേതൃത്വത്തിൽ കോട്ടയം ജില്ലയിലെ അഞ്ച് കേന്ദ്രങ്ങളിൽ റോഡ് ഉപരോധിച്ചു.
കോട്ടയം തിരുനക്കര ഗാന്ധിസ്ക്വയർ, മീനച്ചിൽ താലൂക്കിലെ കൊട്ടാരമറ്റം ജങ്ഷൻ, വൈക്കം വലിയകവല, ചങ്ങനാശ്ശേരി ട്രാഫിക് ജങ്ഷൻ, കാഞ്ഞിരപ്പള്ളി താലൂക്കിൽ പൊൻകുന്നം ടൗൺ എന്നിവിടങ്ങളിൽ രാവിലെ 11 മുതൽ 12വരെയാണ് ഉപരോധം നടന്നത്. സ്ത്രീകളടക്കം നൂറുകണക്കിനാളുകൾ പ്രതിഷേധത്തിൽ അണിനിരന്നു. സുരക്ഷെയാരുക്കാൻ വൻ പൊലീസ് സന്നാഹവുമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.