ശബരിമലയിൽ ഇനി പ്രതീകാത്മക സമരം മാത്രം -പി.എസ്. ശ്രീധരൻപിള്ള

കൊച്ചി: ശബരിമല യുവതീ പ്രവേശനത്തിനെതിരെ ഇനി പ്രതീകാത്മക സമരമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ പി.എസ്. ശ്രീധരൻപിള്ള. ഇക്കാര്യം നേരത്തെ തീരുമാനിച്ചതാണ്. പാർട്ടി കേന്ദ്ര നേതൃത്വവും ശബരിമല കർമ്മസമിതിയുമായി ആലോചിച്ച ശേഷമാണ് ഈ തീരുമാനമെടുത്തത്. സന്നിധാനത്ത് ബി.ജെ.പി സമരം നടത്തിയിട്ടില്ലെന്നും ശ്രീധരൻപിള്ള വ്യക്തമാക്കി.

ശബരിമല വിഷയത്തിൽ മറ്റ് കാര്യങ്ങൾ തീരുമാനിക്കുക കേന്ദ്ര നേതൃത്വം നിയോഗിച്ച സമിതി വന്ന ശേഷമായിരിക്കും. കെ. സുരേന്ദ്രനെ പൊലീസ് അന്യായ തടങ്കലിൽ വെക്കുന്നതിനെതിരെ സമരം തുടരുമെന്നും ശ്രീധരൻ പിള്ള മാധ്യമങ്ങളോട് പറഞ്ഞു.

പ്രത്യക്ഷ സമരത്തിൽ നിന്ന് പിന്മാറുന്നതിന്‍റെ ഭാഗമായി നിലക്കൽ പൊലീസ് സ്റ്റേഷനിലേക്ക് ഇന്ന് നടത്താനിരുന്ന മാർച്ച് യുവമോർച്ച ഉപേക്ഷിച്ചിരുന്നു. പ്രക്ഷോഭം പാടില്ലെന്ന ഹൈകോടതി ഉത്തരവും കോടതിയുടെ ഇടപെടൽ ഭക്തർക്ക് അനുകൂലമെന്ന വിലയിരുത്തലിന്‍റെയും അടിസ്ഥാനത്തിലാണ് മാർച്ച് ഉപക്ഷിക്കുന്നതിന്‍റെ കാരണമായി ബി.ജെ.പി ചൂണ്ടിക്കാട്ടിയത്. ഭക്തരെ വിഷമിപ്പിക്കാൻ ഇല്ലെന്നതാണ് പാർട്ടിയുടെ പുതിയ നിലപാട്.

Tags:    
News Summary - sabarimala ps sreedharan pillai -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.