തിരുവനന്തപുരം: സ്ത്രീകൾ കൂടി എത്തുന്നതോടെ ശബരിമലയിലുണ്ടാവുന്ന തിരക്ക് നിയന്ത്രിക്കാൻ നിർദേശങ്ങളുമായി പൊലീസ്. ഒരു ദിവസം 80,000 ഭക്തരെ മാത്രം കടത്തിവിട്ടാൽ മതിയെന്നാണ് പൊലീസ് നിർദേശം. നിലയ്ക്കലിൽ ഡിജിറ്റൽ ടിക്കറ്റ് സംവിധാനം കൊണ്ടുവരണമെന്നും പൊലീസ് ആവശ്യപ്പെടുന്നുണ്ട്. ഡി.ജി.പിക്കും സംസ്ഥാന സർക്കാറിനും ദേവസ്വം ബോർഡിനും പൊലീസ് ഇൗ നിർദേശങ്ങൾ സമർപ്പിക്കും.
80,000ത്തിൽ കൂടുതൽ ഭക്തർ പ്രതിദിനമെത്തിയാൽ പുതിയ സാഹചര്യത്തിൽ നടപ്പന്തലിലും പതിനെട്ടാം പടിയിലും തിരക്ക് നിയന്ത്രക്കുന്നത് ശ്രമകരമാവുമെന്നാണ് പൊലീസ് വിലയിരുത്തൽ. തിരക്ക് ഒഴിവാക്കാൻ ദർശനം മുൻകൂട്ടി ബുക്ക് ചെയ്യാനുള്ള സംവിധാനം കൊണ്ടുവരണമെന്ന് പൊലീസ് ആവശ്യപ്പെടുന്നുണ്ട്.
സ്ത്രീകൾ കൂടി എത്തുന്നതോടെ നിലയ്ക്കൽ, പമ്പ, സന്നിധാനം എന്നിവടങ്ങളിൽ കൂടുതൽ പൊലീസിനെ വിന്യസിക്കേണ്ടി വരും. വനിത പൊലീസുകാർക്ക് പുതിയ ബാരക്കുകൾ നിർമിക്കണമെന്നും പൊലീസ് സമർപ്പിക്കുന്ന റിപ്പോർട്ടിൽ പരാമർശമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.