തിരുവനന്തപുരം: അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പിലും ശബരിമല, അഴിമതി വിഷയങ്ങൾ പ്രചാരണായുധമാക്കാൻ യു.ഡി.എഫ്. വിശ്വാസി സമൂഹത്തിൽ ഇപ്പേ ാഴും ആശങ്ക നിലനിൽക്കുന്നുണ്ട്. എന്നാൽ, പഴയനിലപാട് തിരുത്താൻ മുഖ്യമന്ത്രിയോ സർ ക്കാറോ തയാറായിട്ടില്ലെന്ന് യു.ഡി.എഫ് യോഗത്തിനുശേഷം നടത്തിയ വാർത്തസമ്മേളനത്തിൽ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്തെ അതേ രാഷ്ട്രീയസാഹചര്യമാണ് ഇപ്പോഴുമുള്ളത്. അന്ന് യു.ഡി.എഫിനുണ്ടായ അദ്ഭുതകരമായ മുന്നേറ്റത്തിെൻറ തുടർച്ച ഉപതെരഞ്ഞെടുപ്പിലും ഉണ്ടാകും. ലോക്സഭാ ഫലത്തിനുശേഷവും അതിൽനിന്ന് പാഠം പഠിക്കാൻ സർക്കാർ തയാറായില്ല. അതേസമയം പി.എസ്.സി പരീക്ഷ തട്ടിപ്പ്, കിഫ്ബി അഴിമതി, യൂനിവേഴ്സിറ്റി കോളജ് സംഭവം എന്നിവ പുതിയതായി ഉണ്ടായി.
സംസ്ഥാനത്ത് ഇപ്പോൾ കെയർടേക്കർ സർക്കാറാണുള്ളത്. അഴിമതിയിൽ മുങ്ങിക്കുളിച്ച സർക്കാറിനെതിരെ ജനം ഉപതെരഞ്ഞെടുപ്പിൽ ശക്തമായി വിധിയെഴുതും. പാലായിൽ യു.ഡി.എഫ് വൻ ഭൂരിപക്ഷത്തോടെ വിജയിക്കുമെന്ന് യോഗം വിലയിരുത്തി. കെ.എം. മാണിക്ക് ലഭിച്ചതിനെക്കാൾ ഉയർന്ന ഭൂരിപക്ഷം ജോസ് ടോമിന് ലഭിക്കും. അതിെൻറ തുടർച്ച അഞ്ച് മണ്ഡലങ്ങളിലേക്ക് ഇനി നടക്കേണ്ട ഉപതെരഞ്ഞെടുപ്പിലും ഉണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.