തിരുവനന്തപുരം: ശബരിമലയിലേക്ക് പാത്രങ്ങള്‍ വാങ്ങിയതില്‍ ഒരു കോടി 81 ലക്ഷം രൂപയുടെ അഴിമതി നടന്നെന്ന് അന്വേഷണ കമീഷന് റിപ്പോര്‍ട്ട്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ സെക്രട്ടറി വി.എസ്. ജയകുമാറിനെതിരായ എട്ട് അഴിമതി ആരോപണങ്ങളില്‍ ഏഴും ശരിയെന്ന് തെളിഞ്ഞതായും ബോർഡ് നിയോഗിച്ച അന്വേഷണ കമീഷന് കണ്ടെത്തി.
വി.എസ്. ജയകുമാര്‍ 2014-15 കാലയളവിൽ ശബരിമല ദേവസ്വം എക്സി. ഓഫിസര്‍ ആയിരുന്നപ്പോഴും തുടര്‍ന്ന് ദേവസ്വം സെക്രട്ടറി ആയിരുന്നപ്പോഴും നടത്തിയ ക്രമക്കേടുകളാണ് അഡ്വ. ചെറുന്നിയൂര്‍ പി. ശശിധരന് നായര്‍ കമീഷന് അന്വേഷിച്ചത്.
ശബരിമലയില്‍ പാത്രങ്ങള്‍ ഉപയോഗിക്കാതെ കുന്നുകൂടി കിടക്കുമ്പോള്‍ പുതിയ പാത്രങ്ങള്‍ വീണ്ടും വാങ്ങിയതായി കാണിച്ച് വ്യാജ ബില്ലുകള്‍ ഹാജരാക്കിയാണ് അഴിമതി നടത്തിയത്. 1,81,89490 രൂപയുടെ അഴിമതി നടന്നിട്ടുണ്ടെന്നും ഓഡിറ്റ് സമയത്ത് രേഖകള്‍ മറച്ചുെവച്ചതായും ഫയലുകള്‍ നശിപ്പിച്ചതായും കണ്ടെത്തി. ആരോപണവും കമീഷന് റിപ്പോര്‍ട്ടും അടിസ്ഥാനരഹിതവും രാഷ്ട്രീയ പ്രേരിതവുമാണെന്ന് വി.എസ്. ജയകുമാര്‍ പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.