ശ​ബ​രി​മ​ല: പ​മ്പ​യും സ​ന്നി​ധാ​ന​വും തീ​ർ​ഥാ​ട​ക​രാ​ൽ നി​റ​ഞ്ഞ​തോ​ടെ കെ.​എ​സ്.​ആ​ർ.​ടി.​സി ഉ​ൾ​പ്പെ​ടെ​യു​ള്ള വാ​ഹ​ന​ങ്ങ​ൾ മ​ണി​ക്കൂ​റു​ക​ൾ റോ​ഡി​ൽ പി​ടി​ച്ചി​ടു​ന്ന​ത് തീ​ർ​ഥാ​ട​ക​രെ ദു​രി​ത​ത്തി​ലാ​ക്കു​ന്നു.

പ​ത്ത​നം​തി​ട്ട​യി​ൽ​നി​ന്ന് വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ ളാ​ഹ മു​ത​ലും എ​രു​മേ​ലി​യി​ൽ​നി​ന്നു​ള്ള വാ​ഹ​ന​ങ്ങ​ൾ ക​ണ​മ​ല മു​ത​ലു​മാ​ണ് അ​പ്ര​തീ​ക്ഷി​ത​മാ​യി ഏ​റെ​നേ​രം പി​ടി​ച്ചി​ടു​ന്ന​ത്. തി​ര​ക്ക് വ​ർ​ധി​ച്ച​തോ​ടെ കെ.​എ​സ്.​ആ​ർ.​ടി.​സി ഉ​ൾ​പ്പെ​ടെ​യു​ള്ള തീ​ർ​ഥാ​ട​ക വാ​ഹ​ന​ങ്ങ​ൾ അ​ഞ്ചു​മ​ണി​ക്കൂ​റി​ല​ധി​കം പി​ടി​ച്ചി​ടു​ന്ന സ്ഥി​തി​യാ​ണു​ള്ള​ത്. ശ​ബ​രി​മ​ല​യി​ൽ പ്ലാ​സ്റ്റി​ക് നി​രോ​ധ​നം നി​ല​നി​ൽ​ക്കു​ന്ന​തി​നാ​ൽ തീ​ർ​ഥാ​ട​ക​രി​ൽ ഭൂ​രി​ഭാ​ഗ​വും കു​പ്പി​വെ​ള്ളം​പോ​ലും ക​രു​താ​തെ​യാ​ണ് എ​ത്തു​ന്ന​ത്.

ഇ​ക്കാ​ര​ണ​ത്താ​ൽ കൊ​ടു​ങ്കാ​ടി​ന് മ​ധ്യ​ത്തി​ൽ പി​ടി​ച്ചി​ടു​ന്ന വാ​ഹ​ന​ങ്ങ​ളി​ൽ അ​ക​പ്പെ​ടു​ന്ന കു​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള തീ​ർ​ഥാ​ട​ക​ർ​ക്ക് ദാ​ഹ​ജ​ലം​പോ​ലും ല​ഭി​ക്കാ​ത്ത അ​വ​സ്ഥ​യാ​ണ്. ഇ​ത്ത​രം ഭാ​ഗ​ങ്ങ​ളി​ൽ ഭ​ക്ത​ർ​ക്ക് ആ​വ​ശ്യ​മാ​യ കു​ടി​വെ​ള്ള​വും ല​ഘു​ഭ​ക്ഷ​ണ​ങ്ങ​ളും വി​ത​ര​ണം ചെ​യ്യാ​ൻ അ​യ്യ​പ്പ സേ​വാ​സം​ഘ​വും അ​യ്യ​പ്പ സേ​വാ​സ​മാ​ജ​വും അ​ട​ക്ക​മു​ള്ള ഭ​ക്ത​ജ​ന സം​ഘ​ട​ന​ക​ൾ ത​യാ​റാ​ണെ​ങ്കി​ലും ഇ​തി​ന് ദേ​വ​സ്വം ബോ​ർ​ഡ് അ​നു​മ​തി ന​ൽ​കി​യി​ട്ടു​മി​ല്ല. ഇ​ല​വു​ങ്ക​ൽ മു​ത​ൽ നി​ല​ക്ക​ൽ വ​രെ വാ​ഹ​ന​ങ്ങ​ൾ ഇ​ഴ​ഞ്ഞാ​ണ് നീ​ങ്ങു​ന്ന​ത്. ഭ​ക്ത​ർ​ക്കി​ട​യി​ൽ വ​ൻ പ്ര​തി​ഷേ​ധ​മാ​ണ് ഉ​യ​രു​ന്ന​ത്.

ദുരിത​കാരണം വകുപ്പുകളുടെ ഏകോപനമില്ലായ്മ

ശ​ബ​രി​മ​ല: ശ​ബ​രി​മ​ല​യി​ല്‍ ഇ​ക്കു​റി തി​ര​ക്ക് നി​യ​ന്ത്ര​ണാ​തീ​ത​മാ​കാ​ൻ ഇ​ട​യാ​ക്കി​യ​ത് വി​വി​ധ സ​ർ​ക്കാ​ർ വ​കു​പ്പു​ക​ളു​ടെ ഏ​കോ​പ​ന​മി​ല്ലാ​യ്മ.വെ​ര്‍ച്വ​ല്‍ ക്യൂ ​സം​വി​ധാ​നം ഇ​ല്ലാ​തി​രു​ന്ന തീ​ർ​ഥാ​ട​ന കാ​ല​ങ്ങ​ളി​ൽ മ​ല ക​യ​റി എ​ത്തി​യി​രു​ന്ന ല​ക്ഷ​ക്ക​ണ​ക്കി​ന് ഭ​ക്ത​രെ ദ​ർ​ശ​നം പൂ​ർ​ത്തി​യാ​ക്കി തി​രി​കെ പ​മ്പ​യി​ലേ​ക്ക് അ​യ​ക്കു​ന്ന​തി​ൽ കാ​ര്യ​മാ​യ പാ​ളി​ച്ച​ക​ൾ സം​ഭ​വി​ച്ചി​രു​ന്നി​ല്ല. എ​ന്നാ​ല്‍, വെ​ർ​ച്വ​ൽ ക്യൂ ​സം​വി​ധാ​നം ന​ട​പ്പാ​ക്കി​യ​തോ​ടെ ഓ​രോ ദി​വ​സ​വും ശ​ബ​രി​മ​ല​യി​ലേ​ക്ക് എ​ത്തു​ന്ന തീ​ർ​ഥാ​ട​ക​രു​ടെ കൃ​ത്യ​മാ​യ ക​ണ​ക്കു​ക​ൾ അ​ധി​കൃ​ത​ർ​ക്ക് ല​ഭ്യ​മാ​കും. എ​ന്നി​ട്ടും ദ​ർ​ശ​നം പൂ​ർ​ത്തി​യാ​ക്കി തീ​ർ​ഥാ​ട​ക​ർ​ക്ക്​ മ​ല​യി​റ​ങ്ങാ​നാ​കാ​ത്ത​ത് ഏ​കോ​പ​ന​ത്തി​ലെ പാ​ളി​ച്ച​യാ​ണ്. തീ​ര്‍ഥാ​ട​ക​രു​ടെ ബു​ദ്ധി​മു​ട്ട് സം​ബ​ന്ധി​ച്ച വി​ഷ​യ​ത്തി​ല്‍ ഹൈ​കോ​ട​തി​യു​ടെ നേ​രി​ട്ടു​ള്ള ഇ​ട​പെ​ട​ൽ ഉ​ണ്ടാ​യി​ട്ടും ദേ​വ​സ്വം മ​ന്ത്രി​യോ, ഉ​ന്ന​ത പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രോ, ദേ​വ​സ്വം സെ​ക്ര​ട്ട​റി അ​ട​ക്കം വ​കു​പ്പ് മേ​ധാ​വി​ക​ളോ പ്ര​ശ്‌​ന​പ​രി​ഹാ​ര​ത്തി​ന്​ സ​ന്നി​ധാ​ന​ത്ത് എ​ത്തു​ക​യോ, വ​കു​പ്പു​ക​ളു​ടെ ഏ​കോ​പ​ന​ത്തി​നു​വേ​ണ്ട ശ്ര​മം ന​ട​ത്തു​ക​യോ ചെ​യ്യു​ന്നി​ല്ല. എ​ല്ലാം ഭ​ദ്ര​മെ​ന്ന് പ​റ​യു​ന്ന ദേ​വ​സ്വം ബോ​ര്‍ഡ് ഭ​ര​ണാ​ധി​കാ​രി​ക​ളെ​യും സ​ന്നി​ധാ​ന​ത്ത് കാ​ണാ​നി​ല്ല. മ​ണ്ഡ​ല - മ​ക​ര​വി​ള​ക്ക് തീ​ർ​ഥാ​ട​ന കാ​ല​യ​ള​വി​ൽ വി​വി​ധ വ​കു​പ്പ്​​മ​ന്ത്രി​മാ​രു​ടെ​യും വ​കു​പ്പ് മേ​ധാ​വി​ക​ളു​ടെ​യും ഏ​കോ​പ​ന യോ​ഗ​ങ്ങ​ൾ തി​രു​വ​ന​ന്ത​പു​ര​ത്തും വ​കു​പ്പു​ത​ല ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ഏ​കോ​പ​ന യോ​ഗ​ങ്ങ​ൾ സ​ന്നി​ധാ​ന​ത്തും മു​ൻ​വ​ർ​ഷ​ത്തി​ൽ ഉ​ൾ​പ്പെ​ടെ സ​മ​യ​ബ​ന്ധി​ത​മാ​യി ന​ട​ത്തി​യി​രു​ന്നു. എ​ന്നാ​ൽ, ഇ​ക്കു​റി അ​തൊ​ന്നു​മു​ണ്ടാ​യി​ല്ല. ഇ​തും ശ​ബ​രി​മ​ല​യി​ലെ നി​യ​ന്ത്ര​ണ​ങ്ങ​ൾ പാ​ളാ​നും തീ​ർ​ഥാ​ട​ക ദു​രി​തം ഇ​ര​ട്ടി​യാ​വാ​നും കാ​ര​ണ​മാ​യി​ട്ടു​ണ്ട്.


Tags:    
News Summary - Sabarimala: Vehicles were blocked for hours

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.