പുനഃപരിശോധനാ ഹരജിയിൽ വിധി വരുന്നതുവരെ സർക്കാർ കാത്തരിക്കണം -കുമ്മനം രാജശേഖർ

തിരുവനന്തപുരം: ശബരിമലയിൽ യുവതീ പ്രവേശനം അനുവദിച്ച വിധിയിൽ അപാകതയുള്ളതിനാലാണ്​പുനഃപരിശോധനാ ഹരജികൾ വിശാല ബ െഞ്ചിന്​ വിട്ടതെന്ന്​ ബി.ജെ.പി നേതാവ്​ കുമ്മനം രാജശേഖരൻ. വിശാല ബെഞ്ചി​​​െൻറ വിധി അറിയാൻ കേരള സർക്കാർ കാത്തിരിക്കണം. നിലവിലെ വിധിയിൽ സ്​റ്റേയുണ്ടോ ഇല്ലയോ എന്നതിൽ ആശയക്കുഴപ്പം സൃഷ്​ടിച്ച്​ പ്രശ്​നങ്ങളുണ്ടാക്കാൻ സർക്കാർ ശ്രമിക്കരുതെന്നും കുമ്മനം പറഞ്ഞു.

ശബരിമല വിഷയം രമ്യമായി പരിഹരിക്കാനാണ്​ മതേതര സർക്കാർ ശ്രമിക്കേണ്ടത്​. പ്രശ്​നം വക്രീകരിക്കാൻ ശ്രമിക്കരുത്​. വിശ്വാസികളുടെയും അയ്യപ്പ ഭക്തരുടെയും താൽപര്യം മാനിച്ച്​ നടപടിയെടുക്കാൻ സർക്കാർ തയാറാകണമെന്നും അദ്ദേഹം പറഞ്ഞു. ​

സ്​ത്രീകൾ വന്നാൽ സർക്കാർ അവർക്ക്​ സംരക്ഷണം നൽകി കയറ്റാനുള്ള ശ്രമമുണ്ടാകരുത്​​. ശബരിമല ക്ഷേത്രത്തി​​​െൻറ ആചാരസംരക്ഷണത്തിൽ മറ്റൊരു തരത്തിലുള്ള ഇടപെടലും സർക്കാർ നടത്തരുതെന്നും കുമ്മനം പറഞ്ഞു.

Full View
Tags:    
News Summary - Sabarimala verdict review petition - Kummanam Rajasekharan - Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.