തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ കണ്ണുരുട്ടൽ ഫലംകണ്ടു. ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയില്‍ റിപ്പോര്‍ട്ട് നല്‍കേണ്ടതില്ലെന്ന തീരുമാനത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ്. കഴിഞ്ഞദിവസം ചേർന്ന ബോർഡ് യോഗത്തിൽ റിപ്പോർട്ട് നൽകുന്നതുൾപ്പെടെ കാര്യങ്ങൾ പരിശോധിക്കുമെന്ന സൂചനയാണ് അധികൃതർ നൽകിയിരുന്നതെങ്കിലും അതിൽനിന്ന് പിന്നാക്കംപോയെന്നാണ് കാര്യങ്ങൾ വ്യക്തമാക്കുന്നത്.
റിപ്പോര്‍ട്ട് നല്‍കാനുള്ള ബോര്‍ഡിെൻറ നീക്കത്തെ ചൊവ്വാഴ്ച മുഖ്യമന്ത്രി പിണറായി വിജയന് നിശിതമായി വിമർശിച്ചിരുന്നു. അതിെൻറ പശ്ചാത്തലത്തിലാണ് ബോർഡിെൻറ തീരുമാനം. ബുധനാഴ്ച യോഗം ചേരാൻ തീരുമാനിച്ചിരുന്നെങ്കിലും ചേർന്നില്ല.
സുപ്രീംകോടതിയിൽ റിപ്പോര്‍ട്ട് നൽകാൻ ഭരണഘടനപരമായി വ്യവസ്ഥയില്ലെന്നും കോടതി ആവശ്യപ്പെട്ടാല്‍ മാത്രം റിപ്പോര്‍ട്ട് നല്‍കുമെന്നും ദേവസ്വം ബോര്‍ഡ് അംഗം കെ.പി. ശങ്കരദാസ് പറഞ്ഞു. രാജകുടുംബം പറയുന്നതനുസരിച്ച് പ്രവര്‍ത്തിക്കാനുള്ള ബാധ്യത ദേവസ്വം ബോര്‍ഡിനില്ല. നിയമവ്യവസ്ഥയനുസരിച്ച് പ്രവര്‍ത്തിക്കേണ്ട ബാധ്യത മാത്രമേ ഉള്ളൂ-അദ്ദേഹം പറഞ്ഞു.
അതിനിടെ തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിൽതന്നെയാണ് ശബരിമലയെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. ക്ഷേത്രത്തിെൻറ അവകാശം ബോർഡിന് തന്നെയാണ്. തന്ത്രിക്കെതിരെ മുഖ്യമന്ത്രി പറഞ്ഞതിൽ എന്ത് തെറ്റാണുള്ളത്. തന്ത്രിക്ക് എന്തും കാണിക്കാം, ആരും പറഞ്ഞുകൂട എന്ന രീതി ശരിയല്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.