ശബരിമല: ശബരിമല യുവതി പ്രവേശനം അനുവദിച്ച് സുപ്രീംകോടതി വിധി വന്നിട്ട് ശനിയാഴ ്ച ഒരുവർഷം. ഒന്നാം വാർഷികത്തിലും വിധി നടപ്പാക്കാനാകാത്ത സ്ഥിതി തുടരുന്നു. ഒപ്പം വ ിധി സൃഷ്ടിച്ച രാഷ്ട്രീയ അലയൊലികൾ കെട്ടടങ്ങുന്ന സൂചനകളും പുറത്തുവരുന്നു.
വ ിധി പുനഃപരിശോധിക്കണമെന്ന ഹരജിയിൽ സുപ്രീംകോടതി തീരുമാനമെടുത്തിട്ടില്ല. വിധി നടപ്പാക്കുന്നത് എതിർത്ത് സംസ്ഥാനമാകെ നടന്ന അക്രമങ്ങളിൽ പൊലീസ് രജിസ്റ്റർ ചെയ്ത 2012 കേസുകളിലെ 67,094 പ്രതികളിൽ തിരിച്ചറിയപ്പെട്ട 10,561പേർ വിവിധ കോടതികൾ കയറിയിറങ്ങുന്നത് തുടരുന്നു.
2018 സെപ്റ്റംബർ 28നാണ് ശബരിമല അയ്യപ്പ ക്ഷേത്രത്തില്‍ 10 മുതല്‍ 50 വരെ പ്രായമുള്ള സ്ത്രീകളെ പ്രവേശിപ്പിക്കുന്നതിനുണ്ടായിരുന്നു വിലക്ക് നീക്കിയ ഉത്തരവ് വന്നത്. അയ്യപ്പന് നൈഷ്ഠിക ബ്രഹ്മചാരിയാണെന്നതും, ആര്ത്തവമുള്ളതിനാൽ യുവതികൾക്ക് 41 ദിവസം വ്രതം നോക്കാനാവില്ലെന്നുമുള്ള വാദങ്ങൾ അംഗീകരിച്ച് ഹൈകോടതി 1991 ഏപ്രിൽ അഞ്ചിന് യുവതികൾക്ക് ശബരിമല പ്രവേശനം വിലക്കി ഉത്തരവിടുകയായിരുന്നു.
ഇതിനെതിരെ 15 വര്‍ഷത്തിന് ശേഷം യങ് ലോയേഴ്സ് അസോസിയേഷന് സുപ്രീംകോടതിയില്‍ ഹരജി നൽകി. ഈ ഹരജി യിലാണ് എല്ലാ സ്ത്രീകൾക്കും പ്രവേശനം അംഗീകരിച്ച് സുപ്രീംകോടതി വിധി പ്രസ്താവിച്ചത്. വിധി എന്തായാലും നടപ്പാക്കുമെന്ന് സംസ്ഥാന സർക്കാർ കോടതിയിൽ നൽകിയ വാഗ്ദാനം പാലിക്കപ്പെട്ടിട്ടില്ല.
വിധി നടപ്പാക്കാൻ സർക്കാർ നടത്തിയ ശ്രമങ്ങൾ രാഷ്ട്രീയമായി ഇടതുപക്ഷത്തിന് തിരിച്ചടിയായെന്ന് കഴിഞ്ഞ പാർലമെൻറ് തെരെഞ്ഞടുപ്പിൽ വ്യക്തമായി. അതോടെ യുവതികളെ പ്രവേശിപ്പിക്കുന്നതിൽനിന്ന് സർക്കാർ പിൻവാങ്ങി. വിധി വളമാക്കി ബി.ജെ.പിയും യു.ഡി.എഫും കൈവരിച്ച നേട്ടം താൽക്കാലികമായിരുന്നെന്ന് തെളിയിക്കുന്നതായി പാലാ ഫലം. ബി.െജ.പിയുടെ ശബരിമല പ്രചാരണം രാഷ്ട്രീയ ലാഭം ലക്ഷ്യമാക്കിയുള്ളതാണെന്ന് ജനം തിരിച്ചറിഞ്ഞതായാണ് പാലാ ഫലം തെളിയിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.