പത്തനംതിട്ട: ശബരിമലയിൽ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾക്ക് പ്രവേശനമാകാെമന്ന സൂപ്രീംകോടതിവിധി അഭിപ്രായ സമന്വയത്തിലൂടെ നടപ്പാക്കുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. എല്ലാവരുമായി ചർച്ചകൾ നടത്തിയും വിയോജിക്കുന്നവരെ വസ്തുതകൾ ബോധ്യപ്പെടുത്തിയും വിധി നടപ്പാക്കും. ഇതിനു മുമ്പും ആചാരപരമായ വിധികൾ വന്നപ്പോൾ ചർച്ചകളിലൂടെ നടപ്പാക്കിയിട്ടണ്ടൈന്നും മന്ത്രി പറഞ്ഞു.
സർക്കാറിന് ഒരു നിലപാടേയുള്ളൂ. വിധിക്കെതിരെ റിവ്യൂഹരജി പോയാലും സർക്കാർ നിലപാടിൽ മാറ്റമുണ്ടാകില്ല. സ്ത്രീ പ്രവേശനത്തിന് സൗകര്യമൊരുക്കേണ്ടത് ദേവസ്വം ബോർഡാണെന്നും അതിന് അടിയന്തരമായി എന്തെല്ലാം നടപടികൾ സ്വീകരിക്കണമെന്ന് ചർച്ച ചെയ്യുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
സ്ത്രീ പ്രവേശനം കോടതി അനുവദിച്ചിട്ടുണ്ടെങ്കിലും എന്നു മുതൽ നടപ്പാകുമെന്നതിനെ കുറിച്ച് വ്യക്തതയില്ല. ഒക്ടോബർ 17നാണ് ശബരിമല വീണ്ടും പൂജകൾക്കായി തുറക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.