തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശന വിഷയത്തിൽ ആർ.എസ്.പി എം.പി എൻ.കെ പ്രേമചന്ദ്രന്‍റെ സ്വകാര്യ ബില്ലിനെ പിന്ത ുണച്ച് ബി.ജെ.പി മുൻ സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ. സ്വകാര്യ ബില്ലിൽ രാഷ്ട്രീയം കാണേണ്ടെന്നും ബില്ലിലെ താൽപ ര്യം ശബരിമലക്ക് വിരുദ്ധമല്ലെന്നും കുമ്മനം വ്യക്തമാക്കി.
സ്വകാര്യ ബിൽ ശബരിമല വിഷയത്തിലെ ബി.ജെ.പി നിലപാട് തന്നെയാണ്. ആചാരങ്ങളെ സംരക്ഷിക്കാൻ വേണ്ടി പാർട്ടി പ്രക്ഷോഭങ്ങൾ സംഘടിപ്പിച്ചതെന്നും കുമ്മനം ചാനൽ അഭിമുഖത്തിൽ പറഞ്ഞു.
ശബരിമലയിൽ 2018 സെപ്റ്റംബറിന് മുമ്പുള്ള തൽസ്ഥിതി തുടരണമെന്ന് ആവശ്യപ്പെട്ടുള്ള സ്വകാര്യ ബിൽ വെള്ളിയാഴ്ചയാണ് പ്രേമചന്ദ്രൻ ലോക്സഭയിൽ അവതരിപ്പിക്കുന്നത്. ശബരിമല ശ്രീധർമശാസ്ത്രാ ടെംമ്പിൾ (സ്പെഷ്യൽ പ്രൊവിഷൻ) ബിൽ 2019 എന്നാണ് ബിൽ അറിയപ്പെടുന്നത്.
പതിനേഴാം ലോക്സഭയിലെ ആദ്യ സ്വകാര്യ ബില്ലാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.