കോട്ടയം: സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീ പ്രവേശനം അനുവദിക്കുേമ്പാൾ സർക്കാറിന് തലവേദനയാവുക സുരക്ഷപ്രശ്നങ്ങൾ. അടിസ്ഥാന സൗകര്യങ്ങളുടെ അഭാവവും പ്രതിസന്ധി രൂക്ഷമാക്കും. കൊടുംവനവും കാട്ടുമൃഗങ്ങളുടെ സാന്നിധ്യവും കാലാവസ്ഥ മാറ്റങ്ങളും എത്തിപ്പെടാനുള്ള ബുദ്ധിമുട്ടും കഠിന മലകയറ്റവും ഇറക്കവും യാത്രദുരിതവും താമസവും പമ്പയിലെ സ്നാനവും ശൗചാലയങ്ങളുടെ കുറവും ഭക്ഷണവും സ്ത്രീതീർഥാടകർക്കൊപ്പം സർക്കാറിനെയും വലക്കും.
പതിനെട്ടാംപടി കയറ്റവും ബുദ്ധിമുട്ടുണ്ടാക്കും. പൊലീസിന് നിയന്ത്രിക്കാവുന്നതിലും അപ്പുറമാണ് ഇവിടുത്തെ അവസ്ഥ. ഇവിടെ വനിത പൊലീസുകാരെ നിയോഗിക്കുകയെന്നത് പ്രാേയാഗികമല്ല. നിലവിൽ ദർശനത്തിന് നീണ്ട മണിക്കൂറുകൾ കാത്തിരിക്കേണ്ട അവസ്ഥയാണ്. വർഷംതോറും 20 മുതൽ 30 ശതമാനം വരെ തീർഥാടകരുടെ എണ്ണം വർധിക്കുന്നതായാണ് കണക്ക്. ഒപ്പം വാഹനങ്ങളുടെ എണ്ണവും. സ്ത്രീകൾകൂടി എത്തിയാൽ നിലവിലെ സുരക്ഷസംവിധാനം ഇരട്ടിപ്പിക്കേണ്ടിവരും.
പ്രത്യേകിച്ച് രാത്രികളിൽ. മണ്ഡല-മകരവിളക്ക് സീസണിലായി ശബരിമല, പമ്പ, എരുമേലി എന്നിവിടങ്ങളിലും ഇടത്താവളങ്ങളിലുമായി പതിനായിരത്തോളം പൊലീസുകാരെ വിവിധഘട്ടങ്ങളിൽ വിന്യസിക്കുന്നുണ്ട്. പമ്പയിലും ഇടത്താവളങ്ങളിലും വനിത പൊലീസുകാരും സന്നിധാനത്തും പമ്പയിലും ഇതര സംസ്ഥാനങ്ങളിൽനിന്നുള്ള സേനാംഗങ്ങളും സുരക്ഷക്കുണ്ട്. പ്രളയം പമ്പയെ തകർത്തശേഷം സാധാരണ തീർഥാടകരുെട വരവിനെപോലും ആശങ്കയോടെ സർക്കാറും ദേവസ്വം ബോർഡും കാണുന്ന സാഹചര്യത്തിൽ സ്ത്രീപ്രവേശനം സൃഷ്ടിക്കുക കടുത്ത പ്രതിസന്ധിയാവും.
വണ്ടിപ്പെരിയാർ-പുല്ലുമേട് വഴിയുള്ള കാനനപാതയും എരുമേലി-പേരൂത്തോട്-കാളകെട്ടി വഴിയുള്ള പാതയും അപകടകരമാണ്. മകരവിളക്ക് ദിവസം സന്നിധാനത്തും സമീപപ്രദേശങ്ങളിലും ഉണ്ടാവുന്ന തിക്കുംതിരക്കും നിയന്ത്രിക്കാൻ സുരക്ഷ ഉദ്യോഗസ്ഥർ പെടാപാടുപെടുകയാണ്. സ്ത്രീകൾകൂടി എത്തുേമ്പാൾ എല്ലാം താളംതെറ്റുമെന്ന ആശങ്കയിലാണ് പൊലീസ്. കൂടുതൽ വനിത പൊലീസുകാരെ നിയോഗിച്ചാൽപോലും ഇതരസംസ്ഥാനങ്ങളിൽനിന്ന് ഒഴുകിയെത്തുന്ന സ്ത്രീകളെ നിയന്ത്രിക്കുക അസാധ്യമാവുമെന്നും പൊലീസ് ചൂണ്ടിക്കാട്ടുന്നു.
പ്രവേശനം അനുവദിക്കാതിരുന്നിട്ടും ശബരിമലയിൽ ദർശനത്തിനെത്തുന്ന നിരവധി സ്ത്രീകെള പമ്പയിൽ തടയുന്നുണ്ട്. തമിഴ്നാട്, കർണാടക, ആന്ധ്ര സംസ്ഥാനങ്ങളിൽനിന്നുള്ളവരാണ് ഏറെയും. ദർശനത്തിനല്ലാെത എത്തുന്നവരുടെ എണ്ണവും ഇനിമുതൽ വർധിക്കും. ഇതും പൊലീസിന് തലവേദനയാവും. സ്ത്രീപ്രവേശനം യാഥാർഥ്യമാക്കാൻ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുകയെന്നതാവും സർക്കാറിന് ആദ്യമായി ചെയ്യേണ്ടിവരുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.