ശബരിമല സ്​ത്രീ പ്രവേശനം; സുപ്രീംകോടതി വിധി ഇന്ന്​

ന്യൂഡൽഹി: ശബരിമല സ്ത്രീപ്രവേശന കേസില്‍ സുപ്രീംകോടതി ഭരണഘടനാ ബെഞ്ച്​ ഇന്ന് വിധി പറയും. ചീഫ് ജസ്റ്റിസ് അധ്യക് ഷനായ ബെഞ്ചിൽ ജസ്റ്റിസ് എ.എം.ഖാൻവിൽക്കർ, ജസ്റ്റിസ് റോഹിങ്​ടണ്‍ നരിമാന്‍, ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ്, ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര എന്നിവരാണ്​ മറ്റംഗങ്ങൾ. രാവിലെ 10.30 നാണ്​ വിധി.

ശബരിമല സന്നിധാനത്തെ സ്​ത്രീ പ്രവേശനത്തിന്​ ഏർപ്പെടുത്തിയ വിലക്ക്​ റദ്ദാക്കണമെന്ന്​ ആവശ്യപ്പെട്ട്​ യങ്​ ലോയേഴ്​സ്​ അസോസിയേഷൻ നൽകിയ ഹരജിയിലാണ്​ വിധി പറയുക. 10 നും 50നും ഇടയിൽ പ്രായമുള്ള സ്ത്രീകൾക്ക് ശബരിമല സന്ദർശനത്തിന്​ വിലക്കുണ്ട്​.

ശാരീരിക അവസ്ഥയുടെ പേരിൽ സ്ത്രീകൾക്ക് നിയന്ത്രണം ഏര്‍പ്പെടുത്താനാകുമോ, ക്ഷേത്രപ്രവേശന നിയന്ത്രണം ആരാധനക്കുള്ള അവകാശത്തിനും തുല്യതക്കും മേലുള്ള ലംഘനമാണോ തുടങ്ങിയ കാര്യങ്ങളാണ് ഭരണഘടന ബെഞ്ച് പരിശോധിച്ചത്.

ഏട്ടുദിവസം നീണ്ടുനിന്ന വാദമാണ് സുപ്രീംകോടതിയില്‍ നടന്നത്. കേസിൽ വാദം കേൾക്കുന്നതിനിടെ പൊതുക്ഷേത്രമായ ശബരിമലയിൽ ഒരു വിഭാഗം സ്ത്രീകളെ മാത്രം പ്രവേശിപ്പിക്കാതിരിക്കുന്നത് വിവേചപരമാണെന്ന് കോടതി പരാമര്‍ശം നടത്തിയിരുന്നു. വിശ്വാസത്തിന്‍റെ ഭാഗമാണെങ്കിലും ഭരണഘടനപരമായ പ്രശ്നങ്ങൾ ഉണ്ടെങ്കിൽ കോടതിക്ക് ഇടപെടാൻ സാധിക്കും. അതൊരിക്കലും ആചാരത്തിന്‍റേയോ വിശ്വാസത്തിന്‍റേയോ കടിഞ്ഞാണ്‍ ഏറ്റെടുക്കലായി കണക്കാക്കേണ്ടതില്ല എന്നും കോടതി പറഞ്ഞിരുന്നു.

Tags:    
News Summary - Sabarimala Women Entry: SC Verdict Today - Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.