വലിയ നടപ്പന്തല്‍ പുതുക്കിപ്പണിയും

ശബരിമല: അടുത്ത തീര്‍ഥാടന കാലത്തിന് മുമ്പ് വലിയ നടപ്പന്തല്‍ പുതുക്കിപ്പണിയാന്‍ നടപടിയാകുന്നു. ക്യുബിക്കുകളായി തിരിച്ച് 6000 പേര്‍ക്ക് ഇരിക്കാനുള്ള സൗകര്യം ഏര്‍പ്പെടുത്തും. ക്യൂവില്‍നിന്ന് വരുന്ന തീര്‍ഥാടകര്‍ക്ക് ദര്‍ശനത്തിനായി താഴെ തിരുമുറ്റത്തേക്ക് പ്രവേശിക്കുന്നതിന് മുമ്പ് വിശ്രമിക്കുന്നതിനാണ് ഈ ക്രമീകരണം.

നിലവില്‍ വലിയ നടപ്പന്തലില്‍ ആറുനിരയായി ക്യൂനിന്നാണ് പതിനെട്ടാം പടിയിലേക്ക് പ്രവേശിക്കേണ്ടത്. ഇവിടെ വഴിപാട് കൗണ്ടറുകള്‍, കുടിവെള്ള സംവിധാനം, സ്നാക്സ് സ്റ്റാളുകള്‍ എന്നിവ ക്രമീകരിക്കും. മെസ് ഹാള്‍ മാറ്റി ആ ഭാഗത്തേക്ക് അപ്പം, അരവണ പ്ളാന്‍റ് മാറ്റി സ്ഥാപിക്കും.

നിലവില്‍ ശ്രീകോവിലിനോട് ചേര്‍ന്നാണ് പ്ളാന്‍റ് പ്രവര്‍ത്തിക്കുന്നത്. പ്ളാന്‍റില്‍നിന്ന് ഉയരുന്ന കടുത്ത ചൂട്മൂലം പ്ളാന്‍റിന് മുകളിലുള്ള മേല്‍ശാന്തി, തന്ത്രി എന്നിവരുടെ മുറികളിലും എക്സിക്യൂട്ടിവ് ഓഫിസിലും ഇരിക്കാന്‍ കഴിയാത്ത സ്ഥിതിയാണ്. ഉഗ്രശേഷിയുള്ള വൈദ്യുതിയാണ് പ്ളാന്‍റിലേക്ക് കടന്നുവരുന്നത്. ഇത് അപകടസാധ്യതക്ക് ഇടയാക്കുമെന്ന് അഗ്നിശമന സേനയും പൊലീസും നേരത്തേതന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു.

Tags:    
News Summary - sabarimala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.