മലപ്പുറം: കേരളത്തിൽ നിലനിന്നുപോരുന്ന മതസൗഹാർദം തകർക്കാനുള്ള സി.പി.എമ്മിെൻറയും ബി.ജെ.പിയുടെയും ഗൂഢശ്രമത്തെ തൊഴിലാളികൾ ചെറുത്തു തോൽപിക്കണമെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. 'തൊഴിലിനും വികസനത്തിനും മതേതര സംരക്ഷണത്തിനും' പ്രമേയവുമായി എസ്.ടി.യു നടത്തുന്ന സമര സംഗമത്തിെൻറ മലപ്പുറം മേഖലതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
ജില്ല പ്രസിഡൻറ് വി.എ.കെ. തങ്ങൾ അധ്യക്ഷത വഹിച്ചു. എം.എൽ.എമാരായ കെ.എൻ.എ. ഖാദർ, പി. ഉബൈദുല്ല, മുസ്ലിം ലീഗ് ജില്ല ജനറൽ സെക്രട്ടറി യു.എ. ലത്തീഫ്, സെക്രട്ടറി നൗഷാദ് മണ്ണിശ്ശേരി, എസ്.ടി.യു ദേശീയ പ്രസിഡൻറ് എം. റഹ്മത്തുല്ല, സംസ്ഥാന പ്രസിഡൻറ് അഹമ്മദ് കുട്ടി ഉണ്ണിക്കുളം, മുജീബ് കാടേരി, അൻവർ മുള്ളമ്പാറ, വല്ലാഞ്ചിറ അബ്ദുൽ മജീദ്, സി.എച്ച്. ജമീല, ആതവനാട് മുഹമ്മദ് കുട്ടി, കെ.ടി. കുഞ്ഞാൻ, ഉമ്മർ ഒട്ടുമ്മൽ, എ. മുനീറ, എ. അബൂബക്കർ, ഇ.കെ. കുഞ്ഞാലി തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.